
ശബരിമല: കനത്ത വെല്ലുവിളികള്‍ നിറഞ്ഞ ഒരു തീര്‍ത്ഥാടനകാലമാണ് അവസാനിക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീംകോടതിയുടെ വിധി നടപ്പാക്കുക എന്ന അതീവഗൗരവതരവും ഭരണഘടനാപരമായതുമായ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വന്നു.
സുപ്രീംകോടതി വിധിക്ക് വേണ്ടി വാദിച്ചവരും വിധി വാങ്ങാനായി പന്ത്രണ്ട് കൊല്ലം പ്രയത്നിച്ചവരും സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി സംസ്ഥാനസര്‍ക്കാരിനെ കടന്നാക്രമിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ഭക്തജനങ്ങള്‍ ശബരിമലയിലേക്ക് വരരുതെന്ന തരത്തില്‍ ഒരു ദേശീയപാര്‍ട്ടി ക്യാംപെയ്ന്‍ നടത്തുന്ന അവസ്ഥയുണ്ടായി.
എന്നാല്‍ കാര്യങ്ങള്‍ മാറുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തിരക്ക് സൂചിപ്പിക്കുന്നത്. ശബരിമലയിലെ നടവരവ് ഈ വര്‍ഷം കുറഞ്ഞിട്ടുണ്ടെങ്കില്‍ അത് വരും വര്‍ഷങ്ങളില്‍ ഭക്തര്‍ തന്നെ നികത്തുമെന്നും. ശബരിമലയുടെ കാര്യത്തില്‍ മുഖ്യമന്ത്രി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ദേവസ്വം മന്ത്രി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam