സ്ത്രീകൾക്ക് സൗകര്യം ഒരുക്കുന്നതിനല്ല ശബരിമലയില്‍ പ്രധാന്യമെന്ന് ദേവസ്വം പ്രസിഡന്‍റ്

Published : Oct 10, 2018, 01:01 PM IST
സ്ത്രീകൾക്ക് സൗകര്യം ഒരുക്കുന്നതിനല്ല ശബരിമലയില്‍ പ്രധാന്യമെന്ന് ദേവസ്വം പ്രസിഡന്‍റ്

Synopsis

വിധി നടപ്പാക്കുമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുമ്പോഴും ദേവസ്വം ബോർഡിൽ ഇതിന് എടുക്കേണ്ട നടപടികളെക്കുറിച്ച് അവ്യക്ത തുടരുകയാണ്. 

പത്തനംതിട്ട: സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ അവ്യക്ത തുടരുന്നു. സന്നിധാനത്ത് സ്ത്രീകളെത്തിയാൽ തടയാനാവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കുമ്പോള്‍ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കുന്നതിനല്ല പ്രധാന്യം നൽകുന്നതെന്ന നിലപാടിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്. 

വിധി നടപ്പാക്കുമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുമ്പോഴും ദേവസ്വം ബോർഡിൽ ഇതിന് എടുക്കേണ്ട നടപടികളെക്കുറിച്ച് അവ്യക്ത തുടരുകയാണ്. 
ശബരിമലയിൽ കൂടുതൽ സ്ത്രീ ജീവനക്കാരെ വിന്യസിക്കാൻ ദേവസ്വം ബോർഡ് കമ്മീഷണ‍ർ കഴി‍ഞ്ഞ ദിവസം സർക്കുലർ  ഇറക്കിയിരുന്നു. എന്നാൽ അങ്ങനെ ഒരു ആലോചന ഇപ്പോഴില്ലെന്നാണ് പ്രസിഡന്‍റ് എ പത്മകുമാർ പറയുന്നതാണ്.

സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കുന്നതിലല്ല ഇപ്പോൾ ശ്രദ്ധിക്കുന്നത്. പ്രളയത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനസ്ഥാപിക്കാനാണ് ശ്രമം. നിയമപരമായ ബാധ്യത നടപ്പാക്കും. പക്ഷെ അമിതാവേശത്തിന് ഇല്ലെന്നും പത്മകുമാര്‍ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ടിസിഎസിന് നൽകേണ്ട കരാര്‍ ദിനേശ് ബീഡി സഹകരണ സംഘത്തിന് നൽകുന്നു'; സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതിയ്ക്ക് നീക്കമെന്ന് ചെന്നിത്തല
എം കെ മുനീറിനെ ലീഗ് ഒഴിവാക്കിയത് അനാരോഗ്യം കൊണ്ടല്ലെന്ന് എളമരം കരീം; 'കാരണം ജമാഅത്തെ ഇസ്ലാമിയുടെ ഇടപെടൽ'