അന്ന് പൊലീസ് ജീപ്പിലെ ക്രിമിനല്‍, ഇന്ന് വിജയിയായി സര്‍ക്കാര്‍ വാഹനത്തില്‍; നമ്പി നാരായണന്‍ പറയുന്നു

By Web TeamFirst Published Oct 10, 2018, 12:32 PM IST
Highlights

തന്‍റെ പ്രിയപ്പെട്ടവരുടെ കൂടെ ജീവിതം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. തനിക്ക് മേല്‍ അര്‍പ്പിക്കപ്പെട്ട ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും നമ്പി നാരായണന്‍റെ ഫേസ്ബുക്ക് കുറിപ്പുലുണ്ട്. 

തിരുവനന്തപുരം: പൊലീസ് ജീപ്പില്‍ ഒരു പ്രതിയായി  ജീവിതത്തിലെ 24 വര്‍ഷങ്ങള്‍, നീണ്ട നിയമയുദ്ധത്തിന് ശേഷം  സംസ്ഥാന സര്‍ക്കാരിന്‍റ ഔദ്യോഗിക വാഹനത്തില്‍ വിജയിയായി തിരിച്ചെത്തിയിരിക്കുന്നു.  ചാരക്കേസില്‍ അന്യായമായി പ്രതി ചേര്‍ക്കപ്പെട്ട നമ്പി നാരായണന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും 50 ലക്ഷം രൂപയുടെ നഷ്ടപരിഹാര തുക ഏറ്റുവാങ്ങിയതിന് പിന്നാലെ ഫേസ്ബുക്കില്‍ കുറിച്ച വരികളാണിത്.

തന്‍റെ പ്രിയപ്പെട്ടവരുടെ കൂടെ ജീവിതം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. തനിക്ക് മേല്‍ അര്‍പ്പിക്കപ്പെട്ട ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും നമ്പി നാരായണന്‍റെ ഫേസ്ബുക്ക് കുറിപ്പുലുണ്ട്. രാഷ്ട്രീയനേട്ടം മാത്രമായിരുന്നില്ല ചാരക്കേസിന്‍റെ ലക്ഷ്യമെന്നായിരുന്നു നഷ്ടപരിഹാര തുക ഏറ്റുവാങ്ങവേ നമ്പിനാരായണന്‍ ഇന്നലെ പറഞ്ഞത്. ചാരക്കേസിന് പിന്നിലെ ഗൂഡാലോചന കണ്ടെത്തണം.

 സുപ്രീംകോടതി വിധി വന്ന് മൂന്നാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം കിട്ടിയതിലും, സര്‍ക്കാര്‍ ഒപ്പമുണ്ടെന്നതിലും സന്തോഷം. ചാരക്കേസില്‍ പീഡിപ്പിക്കപ്പെട്ട നിരപരാധികള്‍ക്ക് മാനുഷിക പരിഗണന കണക്കിലെടുത്ത സര്‍ക്കാര്‍ സഹായം നല്‍കണമെന്നും നമ്പിനരായണന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. 

click me!