
തിരുവനന്തപുരം: പോണ്ടിച്ചേരി വ്യാജ രജിസ്‌ട്രേഷന്‍ കേസില്‍ നടന്‍ ഫഹദ് ഫാസില്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും. ഈ കേസില്‍ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ഫഹദിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അഞ്ചു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാനും കോടതി നിര്‍ദേശിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് ഫഹദ് ഫാസില്‍ രാവിലെ പത്തുമണിയോടെ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഓഫീസിലായിരിക്കും ചോദ്യം ചെയ്യലിനായി ഹാജരാകുക. ഐജിയും എസ്.പിയും അടക്കമുള്ള സംഘമാണ് ഫഹദിനെ ചോദ്യം ചെയ്യുക. നിലവില്‍ ഒരു കേസ് മാത്രമാണ് ക്രൈംബ്രാഞ്ചിന്റെ മുന്നിലുള്ളത്. രണ്ടു തവണയായി ആഡംബര കാര്‍ വാങ്ങി നികുതിവെട്ടിച്ച് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‌തെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. സമാനമായ കേസില്‍ നേരത്തെ നടന്‍ സുരേഷ് ഗോപിയും ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam