ബോളിവുഡ് നടിയുടെ പേരില്‍ ഹോട്ടലില്‍ റൂം; ഉപയോഗിച്ചത് വ്യാജ ആധാര്‍

Web Desk |  
Published : Mar 29, 2018, 04:51 PM ISTUpdated : Jun 08, 2018, 05:48 PM IST
ബോളിവുഡ് നടിയുടെ പേരില്‍ ഹോട്ടലില്‍ റൂം; ഉപയോഗിച്ചത് വ്യാജ ആധാര്‍

Synopsis

സംഭവത്തില്‍ പൊലീസ് കേസെടുത്തു

മുംബൈ:  ബോളിവുഡ് താരത്തിന്‍റെ പേരില്‍ വ്യാജ ആധാര്‍ നംബര്‍ ഉപയോഗിച്ച് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂം ബുക്ക് ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. നടി ഊര്‍വശി റൗട്ടെലയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് റൂം ബുക്ക് ചെയ്തത്. എന്നാല്‍ ഇതിന് പിന്നില്‍ ആരാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. 

ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ സബര്‍ബന്‍ ബാന്ദ്രയിലെ സ്വകാര്യ ഹോട്ടലില്‍ എത്തിയതായിരുന്നു താരം. അപ്പോഴീണ് ബുക്ക് ചെയ്ത റൂം തയ്യാറാണെന്ന വിവരം ജീവനക്കാര്‍ ഉര്‍വശിയെ അറിയിച്ചത്. എന്നാല്‍ താരം റൂം ബുക്ക് ചെയ്തിരുന്നില്ല. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഇവരുടെ പേരില്‍ വ്യാജ ആധാര്‍ ഉപയോഗിച്ചാണ് റൂം ബൂക്ക് ചെയ്തതെന്ന് വ്യക്തമായത്.

ആധാറിലെ യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. റൂം ഓണ്‍ലൈന്‍ വഴിയാണ് അജ്ഞാതനായ വ്യക്തി ബുക്ക് ചെയ്തിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. ഉര്‍വശിയുടെ പരാതി അനുസരിച്ച് ഐ.പി.സി 420, 468 എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് റെജിസ്റ്റര്‍ ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി ശിവൻകുട്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചു, പ്രതിപക്ഷ നേതാവിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്
ബരാമതിയിൽ വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു, മറ്റു 5 പേർക്കും ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്