കലോത്സവത്തിലെ വ്യാജ അപ്പീൽ : കസ്റ്റഡിയിൽ ഉള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Published : Jan 10, 2018, 08:45 AM ISTUpdated : Oct 05, 2018, 03:20 AM IST
കലോത്സവത്തിലെ വ്യാജ അപ്പീൽ : കസ്റ്റഡിയിൽ ഉള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Synopsis

തൃശൂര്‍: ബാലവകാശ കമ്മിഷന്റെ വ്യാജ സീലുണ്ടാക്കി സംസ്ഥാന സ്കൂൾ കലോൽസവത്തിൽ യോഗ്യത നേടാൻ ശ്രമിച്ച കേസിൽ കസ്റ്റഡിയിൽ ഉള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കലാധ്യാപകരായ ത്യശൂർ ചേർപ്പ് സ്വദേശി സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവരയുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുക.

വ്യാജരേഖ ചമക്കൾ അടക്കമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ കുറേ വർഷമായി വ്യാജ അപ്പീലുകൾ തരപ്പെടുത്തുന്ന റാക്കറ്റാണ് ഇതിന് പിന്നില്ലെന്ന്  ക്രൈംബ്രാഞ്ച്  കണ്ടെത്തിയിട്ടുണ്ട്.  ഇതുമായി ബന്ധപ്പെട്ട് അഞ്ചു പേരെ  കൂടി തൃശൂർ പൊലീസ് ക്ലബിൽ ചോദ്യം ചെയ്തു. 

സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കൾക്ക് അറിവില്ലായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നാല്പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ ഈടാക്കിയാണ് അപ്പീലുകൾ നൽകിയതെന്ന് കസ്റ്റഡിയിൽ ഉള്ള പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളടക്കം പോയി', പിന്നിൽ വൻ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന് ചെന്നിത്തല; മുഖ്യമന്ത്രിക്കും വിമർശനം
സൗദി തലസ്ഥാന നഗരത്തിൽ ആദ്യമായി ക്രിസ്തുമസ്, പുതുവത്സരാഘോഷം