ഇന്ത്യക്കാര്‍ക്ക് ആശ്വസിക്കാം: എച്ച് വണ്‍ ബി വിസയ്‌ക്ക് നിയന്ത്രണമുണ്ടാകില്ലെന്ന് അമേരിക്ക

By Web DeskFirst Published Jan 10, 2018, 6:51 AM IST
Highlights

വാഷിങ്ടണ്‍: അമേരിക്കയിലെ  ഇന്ത്യക്കാർക്ക് ആശ്വാസം. എച്ച് വൺ ബി വിസയ്ക്ക് നിയന്ത്രണമേർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് അമേരിക്ക് വ്യക്തമാക്കി. നേരത്തെ ആറ് വർഷത്തിന് ശേഷം വിസ കാലാവധി നീട്ടുന്നത് തടയാൻ അമേരിക്ക നീക്കം തുടങ്ങിയതായി റിപ്പോർട്ടുണ്ടായിരുന്നു.

നിലവിൽ എച്ച് വൺ ബി വിസ കാർഡുള്ളനവർക്ക് ആറ് വർഷവും, ഗ്രീൻ കാർഡിനായി അപേക്ഷ നൽകിയവർക്ക് തീരുമാനമാകും വരെയും  രാജ്യത്ത് തുടരാം. ഗ്രീൻ കാർഡ് അപേക്ഷ നൽകിയവരെ തീരുമാനമാകും വരെ  രാജ്യത്തു നിന്ന് പുറത്താക്കും വിധത്തിൽ   ഭേദഗതികൾ വരുത്താൻ ട്രംപ് ഭരണകൂടം തീരമാനിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ. ഡോണൾഡ് ട്രംപിന്റെ അമേരിക്ക ഫസ്റ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നടപടി. ഇക്കാര്യത്തിലാണ് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷൻ സര്‍വ്വീസ് വ്യക്തത വരുത്തിയത്. പുതിയ മാറ്റങ്ങൾ വരുത്താൻ ഉദ്ദേശമില്ലെന്നും മാറ്റങ്ങൾ വരുത്തിയാൽത്തന്നെ അത് രാജ്യം വിടാൻ പ്രേരിപ്പിക്കന്ന തരത്തിലാകില്ലെന്നുമാണ് വിശദീകരണം.ഐടി മേഖലയിലെയും നിയമവിദഗ്ധരുടേയും വാദം പരിഗണിച്ചാണ് അമേരിക്കയുടെ തീരുമാനം.   അമേരിക്കയിലുള്ള എട്ട് ലക്ഷത്തോളം ഐടി ജീവനക്കാർക്കാണ് പുതിയ തീരുമാനം ആശ്വാസമാകുന്നത്.

click me!