വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് വ്യാജ ഭീഷണി; യാത്രക്കാരന് ആജീവനാന്ത വിലക്ക്

By Web DeskFirst Published May 20, 2018, 3:25 PM IST
Highlights
  • ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ ആദ്യമായാണ് ഒരാൾക്ക് വിലക്ക്
  • കിഷോറിനെ നോ ഫ്ളൈയിംഗ് ലിസ്റ്റിലുള്‍പ്പെടുത്തി

മുംബൈ: വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് വ്യാജ ഭീഷണി മുഴക്കിയ യാത്രക്കാരന് ആജീവനാന്ത വിലക്ക്. ജെറ്റ് എയർവേസ് വിമാനം തട്ടിക്കൊണ്ടു പോകുമെന്ന വ്യാജ റാഞ്ചൽ ഭീഷണി മുഴക്കിയ യാത്രക്കാരനെതിരെയാണ് ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷന്‍റെ നടപടി. ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ ആദ്യമായാണ് ഒരാൾക്ക് വിമാനത്തിൽ സഞ്ചരിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നത്

മുംബൈയില്‍ ജ്വല്ലറി ബിസിനസ് നടത്തുന്ന ബിർജു കിഷോറിനെയാണ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ഇയാള്‍ക്ക് ഇനി വിമാനത്തില്‍ യാത്ര ചെയ്യാനായിരിക്കാനാകില്ല. കിഷോറിനെ നോ ഫ്ളൈയിംഗ് ലിസ്റ്റിലുള്‍പ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സംഭവം നടന്നത്. മുംബൈയിൽനിന്നും ദില്ലിക്ക് പോയ ജെറ്റ് എയർവേസ് വിമാനം റാഞ്ചുമെന്ന് ബിർജു കിഷോർ ഭീഷണിമുഴക്കുകയായിരുന്നു. റാഞ്ചൽ ഭീഷണിയെ തുടർന്ന് വിമാനം അഹമ്മദാബാദിൽ ഇറക്കുകയും ചെയ്തു. 

click me!