കര്‍ണാടകയില്‍ കണ്ടത് ജനാധിപത്യത്തിന്‍റെ വിജയമെന്ന് രജനീകാന്ത്

Web desk |  
Published : May 20, 2018, 03:22 PM ISTUpdated : Jun 29, 2018, 04:30 PM IST
കര്‍ണാടകയില്‍ കണ്ടത് ജനാധിപത്യത്തിന്‍റെ വിജയമെന്ന് രജനീകാന്ത്

Synopsis

കര്‍ണാടക ഗവര്‍ണറുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന് രജനീകാന്ത്

ചെന്നൈ:കര്‍ണടാകത്തില്‍ കണ്ടത് ജനാധിപത്യത്തിന്‍റെ വിജയമാണെന്ന് രജനീകാന്ത്. ജനാധിപത്യത്തെ അവഹേളിക്കുന്ന തരത്തിലുള്ള നടപടികളാണ് കര്‍ണാടക ഗവര്‍ണറില്‍ നിന്നുണ്ടായതെന്നും ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട അദ്ദേഹം പറഞ്ഞു. 

കര്‍ണാടകയില്‍ ഇന്നലെ കണ്ടത് ജനാധിപത്യത്തിന്‍റെ വിജയമാണ്.ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി കുറച്ചു സമയത്തിനായി അപേക്ഷിച്ചപ്പോള്‍ ഗവര്‍ണര്‍ 15 ദിവസമാണ് നല്‍കിയത്. ഇത് ജനാധിപത്യത്തെ അവഹേളിക്കലാണ്. ഈ സാഹചര്യത്തില്‍ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചു കൊണ്ടുള്ള വിധി പുറപ്പെടുവിച്ച സുപ്രീംകോടതിയോട് ഞാന്‍ നന്ദി പറയുകയാണ്. 

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് അതു സംബന്ധിച്ച തീരുമാനം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്പോള്‍ എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുവരെ പാര്‍ട്ടി രൂപീകരിച്ചിട്ടില്ല എന്നാല്‍ ഞങ്ങള്‍ എന്തിനും സജ്ജരാണ്. മാത്രമല്ല രാഷ്ട്രീയസഖ്യങ്ങളെക്കുറിച്ച് പറയാനുള്ള സമയമല്ല ഇത്- രജനീകാന്ത് കൂട്ടിച്ചേര്‍ത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു