വ്യാജ സർട്ടിഫിക്കറ്റ് കേസ്; വൻതുക ഈടാക്കി വിദ്യാർത്ഥികളെ വഞ്ചിച്ച യുവതി പൊലീസ് പിടിയിൽ

By Web TeamFirst Published Feb 1, 2019, 10:16 PM IST
Highlights

ഭാരത് സേവക് സമാജത്തിന്റെ അംഗീകാരമുണ്ടെന്നും ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ശാഖയാണെന്നും വിദ്യാർത്ഥികളെ തെറ്റിധരിപ്പിച്ചായിരുന്നു തട്ടിപ്പ്.

കൊച്ചി: കൊച്ചിയിൽ വൻതുക ഈടാക്കി വ്യാജ സർട്ടിഫിക്കറ്റ് നൽകി വിദ്യാർത്ഥികളെ വഞ്ചിച്ച കേസിൽ യുവതി പൊലീസ് പിടിയിൽ. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സയിഷാന ഹുസൈനാണ് അറസ്റ്റിലായത്. പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന ക്യുഎച്ച്എസ്ഇ  എന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ പത്ത് ദിവസം മുതൽ ഒരു മാസം വരെയുള്ള വിവിധ കോഴ്സുകൾക്ക് ഇരുപതിനായിരം മുതൽ അര ലക്ഷം രൂപ വരെ ഫീസ് ഈടാക്കിയായിരുന്നു സർട്ടിഫിക്കറ്റ് നൽകിയത്. 

ഭാരത് സേവക് സമാജത്തിന്റെ അംഗീകാരമുണ്ടെന്നും ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ശാഖയാണെന്നും വിദ്യാർത്ഥികളെ തെറ്റിധരിപ്പിച്ചായിരുന്നു തട്ടിപ്പ്. കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ചെന്നൈയിലേതടക്കമുള്ള സ്ഥാപനങ്ങളുടെ വ്യാജ സർട്ടിഫിക്കേറ്റുകളും നൽകി. അറസ്റ്റിലായ സയിഷാന ഹുസൈനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

click me!