
കൊല്ലം: സാക്ഷര കേരളം അന്ധവിശ്വാസങ്ങളിൽ പിന്നിലല്ലെന്ന് മുഖ്യമന്തി പിണറായി വിജയന്‍. നക്ഷത്രഫലം മുതൽ മാന്ത്രിക മോതിരം വരെ ഇവിടെയുണ്ടെന്ന് പിണറായി വിജയന്‍ പരിഹസിച്ചു. കൊല്ലത്ത് കേരള ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്ര ബോധവും യുക്തിചിന്തയും എവിടെയോ കൈമോശം വന്നെന്നും പിണറായി വിജയൻ പറഞ്ഞു.
രാമായണത്തിലെയും മഹാഭാരതത്തിലെയും പല കാര്യങ്ങളും ശാസ്ത്രത്തിന്റെ പിൻബലമുണ്ടെന്ന അവകാശത്തോടെ ഉത്തരവാദിത്തപ്പെട്ടവർ തന്നെ പ്രചരിപ്പിക്കുകയാണ്. കർണൻ ടെസ്റ്റ് ട്യൂബ് ശിശുവത്രേ, പശു ഓക്സിജൻ പുറത്തു വിടുന്നു തുടങ്ങിയ മണ്ടത്തരങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്ര ബോധമുള്ള ജനതയ്ക്ക് മാത്രമേ സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam