
തിരുവനന്തപുരം: ശബരിമല വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റെ തലവനായിരുന്ന ജസ്റ്റിസ് ദീപക് മിശ്രയുടെ ശരീരം തളര്‍ന്ന് പോയെന്നും ഗുരുതരാവസ്ഥയിലാണെന്ന രീതിയില്‍ ചില കേന്ദ്രങ്ങള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഫേസ്ബുക്ക് വ്യാജപ്രചരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ദീപക്ക് മിശ്രയുമായി അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച വിധിക്ക് പിന്നിലുള്ളവര്‍ക്ക് ദൈവകോപം ഉണ്ടായി എന്ന് പറഞ്ഞാണ് ദീപക് മിശ്രയെ സംബന്ധിച്ച വ്യാജ വാര്‍ത്ത വ്യപകമായി ഫേസ്ബുക്ക് വാട്ട്സ്ആപ്പ് എന്നീ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്.
ഇതേ സമയം ശബരിമല പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട് സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam