
ബെംഗളൂരു: വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് സംഘപരിവാര്‍ അനുകൂല ഓൺലൈൻ പോർട്ടലായ പോസ്റ്റ് കാർഡ് ന്യൂസിന്‍റെ സ്ഥാപകൻ മഹേഷ് വിക്രം ഹെഗ്ഡെ അറസ്റ്റിൽ. ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചാണ് കോൺഗ്രസ് നേതാവിന്‍റെ പരാതിയിൽ ഇയാളെ അറസ്റ്റുചെയ്തത്. ശ്രാവണബലെഗൊളയിൽ വാഹനാപകടത്തിൽ ഒരു ജൈനസന്യാസിക്ക് പരിക്കേറ്റ സംഭവത്തെ വളച്ചൊടിച്ച് വർഗീയ വിദ്വേഷം പടർത്തുന്ന രീതിയിലാണ് പോസ്റ്റ് കാർഡ് ന്യൂസ് വാർത്ത നൽകിയത്.
മാർച്ച് പതിനെട്ടിന് പ്രസിദ്ധീകരിച്ച വാർത്തക്ക് എതിരെയായിരുന്നു പരാതി.മഹേഷിനെ അറസ്റ്റ് ചെയ്തതിനെതിരെ കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ അടക്കമുളളവർ രംഗത്തെത്തി. ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുളളവർ മഹേഷ് ഹെഗ്ഡെയെ പിന്തുടരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam