പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം കഴിച്ച് നല്‍കാന്‍ വിസമ്മതിച്ച കുടുംബത്തെ കൊന്നൊടുക്കി

By Web DeskFirst Published Apr 3, 2018, 8:06 PM IST
Highlights

ജീര്‍ണ്ണിച്ച് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത് കാട്ടില്‍നിന്ന്

റാഞ്ചി: പ്രായപൂര്‍ത്തിയാകാത്ത മകളെ നിലവില്‍ ഭാര്യയുള്ള ആള്‍ക്ക് വിവാഹം ചെയ്ത് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കുടുംബത്തിലെ അഞ്ച് പേരെ കൊന്നു. ജാര്‍ഖണ്ഡിലെ സിംഘ്ഭം ജില്ലയില്‍ മാര്‍ച്ച് 14നാണ് 5 പേരെയും കൊലപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ജീര്‍ണ്ണിച്ച് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെയാണ് കൊലപാതകം പുറംലേകമറിഞ്ഞത്. 

റാം സിംഗ് സിര്‍ക, ഭാര്യ പാനു കുയ്, മകള്‍ രംഭ (17), മകന്‍ കണ്ഡെ (12), സോണ്യ (8) എന്നിവരെയാണ് അതിക്രൂരമായി കൊലപ്പെടുത്തി ഉപേക്ഷിച്ചത്. സംഭവത്തില്‍ 9 പേര്‍ക്കെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. ഇതില്‍ നാല് പേര്‍ പ്രദേശത്തെ ഏറെ സ്വാധീനമുള്ള കുടുംബത്തിലെ അംഗങ്ങളാണ്. ഒരാളെ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ ഒളിവിലാണെന്നും അന്വേഷണം തുടരുന്നതായും പൊലീസ് പറഞ്ഞു. 

റാം സിംഗിന്‍റെ ജീര്‍ണ്ണിച്ച മൃതദേഹം അവര്‍ താമസിച്ചിരുന്ന വീടിന് മൂന്ന് കിലോമീറ്റര്‍ അപ്പുറമുള്ള കാട്ടില്‍നിന്നാണ് കണ്ടെത്തിയത്. 5 കിലോമീറ്റര്‍ ദൂരത്തുള്ള മറ്റൊരു കാട്ടില്‍ നിന്നാണ് ബാക്കി 4 പേരുടെയും മൃതദേഹം കണ്ടെടുത്തത്. പ്രതികളില്‍ ഒരാള്‍ക്ക് രംഭയെ വിവാഹം കഴിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റാം സിംഗ് ഇത് എതിര്‍ത്തു. ഇതോടെ പ്രതികള്‍ റാം സിംഗിന്‍റെ കുടുംബത്തെ ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ച് അടിച്ചും കത്തികൊണ്ട് കുത്തിയും കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങള്‍ ഉപേക്ഷിക്കുയും ചെയ്തു. 
 

click me!