
പാറ്റ്ന: കശ്മീരിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ ബന്ധുക്കള്‍ ബീഹാര്‍ സര്‍ക്കാരിന്റെ സഹായധനം നിരസിച്ചു. തിങ്കളാഴ്ച കൊല്ലപ്പെട്ട മുജാഹിദ് ഖാന്റെ ബന്ധുക്കളാണ് സഹായധനം വേണ്ടെന്ന് സര്‍ക്കാറിനെ അറിയിച്ചത്. അഞ്ച് ലക്ഷം രൂപയാണ് ജവാന്റെ കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ചത്. ഇത് രാജ്യത്തിന് വേണ്ടി മൃത്യുവരിച്ച ജവാന്റെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നതാണെന്നാണ് സഹോദരന്‍ ചാന്ദ് ഖാന്‍ പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ മരിക്കുന്ന കരസേനാ സൈനികരുടെ ബന്ധുക്കള്‍ക്ക് 11 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. സി.ആര്‍.പി.എഫ് ജവാന്‍ ആയതിന്റെ പേരിലാണ് തുക 5 ലക്ഷമാക്കി കുറച്ചതെന്നും അദ്ദേഹം പറഞ്ഞു. മുജാഹിദ് ഖാന്റെ സംസ്കാര ചടങ്ങളില്‍ സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന മന്ത്രിമാരോ ഉദ്ദ്യോഗസ്ഥരോ പങ്കെടുക്കാത്തതിലും നാട്ടുകാര്‍ക്ക് അതൃപ്തിയുണ്ട്. ശ്രീനഗറിലെ കരണ്‍ നഗര്‍ സി.ആര്‍.പി.എഫ് ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിലാണ് മുജാഹിദ് ഖാന്‍ കൊല്ലപ്പെട്ടത്.ചൊവ്വാഴ്ച രാവിലെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam