സുകുമാരൻ നായരുടെ നിലപാട് മാറ്റത്തിൽ പ്രതിഷേധം, ചങ്ങനാശ്ശേരിയില്‍ ഒരു കുടുംബത്തിലെ നാലുപേർ എൻഎസ്എസ് അംഗത്വം രാജിവച്ചു

Published : Sep 26, 2025, 10:26 AM IST
NSS

Synopsis

പുഴവാത് സ്വദേശി ഗോപകുമാർ സുന്ദരൻ, ഭാര്യ അമ്പിളി ഗോപകുമാർ, മക്കളായ ആകാശ് ഗോപൻ ഗൗരി ഗോപൻ എന്നിവരാണ് NSS അംഗത്വം രാജിവച്ചത്

ചങ്ങനാശ്ശേരി: എൻഎസ്എസ് അംഗത്വം രാജി വെച്ച് കുടുംബം .ചങ്ങനാശ്ശേരി പുഴവാതിൽ ഒരു കുടുംബത്തിലെ നാലുപേരാണ്  എൻഎസ്എസ് അംഗത്വം രാജിവച്ചത്.  പുഴവാത് സ്വദേശി ഗോപകുമാർ സുന്ദരൻ, ഭാര്യ അമ്പിളി ഗോപകുമാർ, മക്കളായ ആകാശ് ഗോപൻ ഗൗരി ഗോപൻ എന്നിവരാണ് അംഗത്വം രാജിവച്ചത് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ശബരിമല വിഷയത്തിലെ നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ഗോപകുമാർ പറഞ്ഞു.

 എൻഎസ്എസ് കരയോഗം 253 ലെ അംഗങ്ങളാണ്  രാജിവച്ച കുടുംബം .കരയോഗം സെക്രട്ടറിക്കും പ്രസിഡണ്ടിനും രാജി ക്കത്ത് നൽകി ജനറൽ സെക്രട്ടറിയുടെ രാഷ്ട്രീയ ചായ് വും   പക്ഷപാതപരമായ അഭിപ്രായപ്രകടനങ്ങളും രാജിക്ക് കാരണമെന്നും കത്തിൽ പറയുന്നു

PREV
KKKC
About the Author

Kishor Kumar K C

1999 മുതല്‍ ഏഷ്യാനെറ്റ് ന്യൂസിലും 2023 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍ ഡെസ്‌കിലും പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍. രസതന്ത്രത്തില്‍ ബിരുദവും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍ബിയും നേടി. ന്യൂസ്, രാഷ്ട്രീയം, എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. 25 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ 15 വര്‍ഷത്തിലേറെ വാര്‍ത്താ അവതാരകനായും ന്യൂസ് ഡെസ്‌കിലും ന്യൂസ് ബ്യൂറോയിലും പ്രവര്‍ത്തിച്ചു ന്യൂസ് സ്റ്റോറികള്‍, നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കി. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗും കലോത്സവ- കായിമേള റിപ്പോര്‍ട്ടിംഗും ചെയ്തു ഇ മെയില്‍: kishorkc@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ