രോഗം തളര്‍ത്തി; പ്രളയത്തില്‍ കിടപ്പാടവും പോയി; സഹായം തേടി നാലംഗ കുടുംബം

By Web TeamFirst Published Oct 22, 2018, 10:47 AM IST
Highlights

കരൾ രോഗവും പ്രമേഹവും മൂലം കിടപ്പിലായ ഭർത്താവിനെ എങ്ങനെ പോറ്റണമെന്നറിയാതെ വിഷമിക്കുകയാണ് തൃശ്ശൂരിലെ ഒരു ദുരിതാശ്വാസ ക്യാംപിലെ വീട്ടമ്മ. മണലൂർ സ്വദേശി രമേശ് കിടപ്പിലായതോടെയാണ് ഭാര്യ വിജിയും രണ്ട് മക്കളുടേയും ജീവിതം ദുരിതത്തിലായത്.

തൃശൂര്‍: കരൾ രോഗവും പ്രമേഹവും മൂലം കിടപ്പിലായ ഭർത്താവിനെ എങ്ങനെ പോറ്റണമെന്നറിയാതെ വിഷമിക്കുകയാണ് തൃശ്ശൂരിലെ ഒരു ദുരിതാശ്വാസ ക്യാംപിലെ വീട്ടമ്മ. മണലൂർ സ്വദേശി രമേശ് കിടപ്പിലായതോടെയാണ് ഭാര്യ വിജിയും രണ്ട് മക്കളുടേയും ജീവിതം ദുരിതത്തിലായത്.

അഞ്ച് വർഷം മുൻപാണ് നിർമ്മാണത്തൊഴിലാളിയായ രമേശിന് കരൾ രോഗം ബാധിച്ചത്. കടുത്ത പ്രമേഹം കൂടിയായതോടെ കഴിഞ്ഞ വർഷം കിടപ്പിലായി. താമസിച്ചിരുന്ന ബന്ധു വീട് പ്രളയത്തിൽ തകർന്നപ്പോൾ മണലൂരിലെ പട്ടിക ജാതി വ്യവസായ കേന്ദ്രത്തിലെ താൽക്കാലിക ക്യാംപിലെത്തുകയായിരുന്നു ഇവര്‍. ബന്ധുക്കൾ പിന്നീട് വാടക വീട് തേടിപ്പോയെങ്കിലും ഇവരെ കൂടെക്കൂട്ടിയില്ല. കരൾ രോഗത്തിന്റെ ഭാഗമായി വയറ്റിൽ വെള്ളം നിറയുന്നതിനാൽ നാല് ദിവസത്തിലൊരിക്കൽ ചികിത്സ തേടേണ്ട അവസ്ഥയിലാണ് രമേശുള്ളത്.

പ്രമേഹമുള്ളതിനാൽ കാല് മുറിച്ചുമാറ്റണമെന്നാണ് ഡോട്കർമാരുടെ നിർദേശം. കരൾ മാറ്റിവയ്ക്കാൻ ഭീമമായ തുക തന്നെ വേണം. സ്വന്തമായി മണ്ണോ വീടോ ഇല്ലാത്ത ഈ കുടുംബം ഇപ്പോൾ സുമനസ്സുകളുടെ സഹായം തേടുകയാണ്.

Account details

Viji Ramesh

A/C No. 33547043186

State Bank of India

Vadanapally Branch

IFSC CODE SBIN0008683

click me!