കടബാധ്യത; പുല്‍പ്പള്ളിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

Published : Sep 25, 2018, 02:22 PM ISTUpdated : Sep 25, 2018, 02:53 PM IST
കടബാധ്യത; പുല്‍പ്പള്ളിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

Synopsis

രാവിലെ കാണാതായതിനെ തുടര്‍ന്ന് തൊട്ടടുത്ത പറമ്പുകളില്‍ തിരയുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വയനാട്: പുല്‍പ്പള്ളിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പുൽപ്പള്ളി ആളൂർക്കുന്ന് കുറിച്ചിപറ്റ  രാമദാസാണ് ആത്മഹത്യ ചെയ്തത്. ബാങ്കുകളിലും സ്വാശ്രയസംഘങ്ങളിലുമുള്‍പ്പെടെ ഇയാള്‍ക്ക് കടബാധ്യതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാവിലെ കാണാതായതിനെ തുടര്‍ന്ന് തൊട്ടടുത്ത പറമ്പുകളില്‍ തിരയുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉളളില് ചെന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. 

നിരവധി കടബാധ്യതകളുള്ള രാംധാസിനും കുടുംബത്തിനും പലപ്പോഴും ജപ്തി നടപടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. നിലവില്‍ ചില പ്രതിസന്ധികളെ തുടര്‍ന്ന് ജപ്തി നടപടി നീട്ടി വച്ചിരിക്കുകയാണ്. വീണ്ടും ജപ്തി നടപടികള്‍ തുടങ്ങിയാല്‍ എന്ത് ചെയ്യുമെന്ന് ഓര്‍ത്ത് ഏറെ സമ്മര്‍ദ്ദത്തിലായിരുന്നു രാമദാസെന്ന് ബന്ധുക്കള്‍ പറഞ്ഞു. ക്ഷീരകര്‍ഷകനാണ് രാമദാസ്. മകളെ വിവാഹം ചെയ്യാനെടുത്ത ലോണുള്‍പ്പെടെയുള്ള കടം രാമദാസിനുണ്ടായിരുന്നു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കടത്ത്: ഒടുവിൽ ദിണ്ഡിഗൽ മണി സമ്മതിച്ചു, ഇന്ന് ചോദ്യംചെയ്യലിനെത്തും
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: യുഡിഎഫ് രാപ്പകൽ സമരം ഇന്ന്; കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കും