
ഹൈദരാബാദ്: കണ്ണ് തട്ടാതിരിക്കാന്‍ കൃഷിയിടങ്ങളില്‍ വിവിധ രൂപങ്ങള്‍ വയ്ക്കുന്നത് നാട്ടിന്‍പുറങ്ങളില്‍ പതിവാണ്. തന്റെ കൃഷിയിടത്തിലേക്കുള്ള കണ്ണ് ആ കോലങ്ങളിലേക്ക് നീളുമെന്ന വിശ്വാസത്തിലാണ് അത്. എന്നാല്‍ ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ ചെഞ്ചു റെഡ്ഡി എന്ന കര്‍ഷകന്‍ തന്റെ കൃഷി തോട്ടത്തില്‍ കണ്ണ് തട്ടാതിരിക്കാന്‍ വച്ചത് ബോളിവുഡ് സുന്ദരിയും പോണ്‍ സ്റ്റാറുമായ സണ്ണി ലിയോണിന്റെ ബിക്കിനി ചിത്രം.
ചുവന്ന ബിക്കിനിയിട്ട് സണ്ണി ലിയോണ്‍ നില്‍ക്കുന്ന ചിത്രമാണ് കാബേജും കോളിഫ്‌ളവറും കൃഷി ചെയ്യുന്ന പാടത്തിന് മുമ്പില്‍ 45കാരനായ ചെഞ്ചു റെഡ്ഡി സ്ഥാപിച്ചിരിക്കുന്നത്. സണ്ണിയുടെ ആരാധകനൊന്നുമല്ല ചെഞ്ചു. എന്നാല്‍ ഇപ്പോള്‍ കണ്ണെല്ലാം ആ ചിത്രത്തിലാണെന്ന് ഈ കര്‍ഷകന് ഉറപ്പാണ്. 10 ഏക്കറില്‍ തനിക്ക് ഈ വര്‍ഷം ലഭിച്ചത് മികച്ച വിളവാണെന്നും തന്ത്രം ഫലിച്ചുവെന്നുമാണ് ചെഞ്ചു പറയുന്നത്.
കരയുകയും എന്നോട് കുശുമ്പ് തോന്നുകയും വേണ്ട എന്നും പോസ്റ്ററില്‍ തെലുങ്കില്‍ എഴുതിയിട്ടുണ്ട്. ആന്ധ്രയിലെ ഗ്രാമങ്ങളില്‍ ഇത്തരത്തിലുള്ള വിശ്വാസങ്ങളുണ്ട്. കൃഷിയിടങ്ങളില്‍ കണ്ണ് തട്ടാതിരിക്കാന്‍ രൂപങ്ങള്‍ വയ്ക്കുന്നത് പതിവാണ്. എന്നാല്‍ ഇത് ഒരല്‍പ്പം സാഹസികമായെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
ഇത് ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനമാകുമെന്നോ അധികൃതര്‍ നടപടി സ്വീകരിക്കുമോ എന്ന ഭയമൊന്നും ചെഞ്ചുവിനില്ല. തങ്ങളുടെ കൃഷിയിടത്തിലെ പ്രശന്ങ്ങളറിയാന്‍ ശ്രമിക്കാത്ത അധികൃതര്‍ എന്തിന് ഇതിനെ എതിര്‍ക്കണമെന്നാണ് ചെഞ്ചുവിന്റെ ചോദ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam