ഇടുക്കിയില്‍ കടക്കെണിയെ തുടർന്ന് ആത്മഹത്യ ചെയ്ത കർഷകന്റെ സംസ്കാരം ഇന്ന്

By Web TeamFirst Published Feb 17, 2019, 7:13 AM IST
Highlights

കടക്കെണിയെ തുടർന്ന് ആത്മഹത്യ ചെയ്ത കർഷകന്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. രാവിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം 12 മണിയോടെ ഇടുക്കി പെരിഞ്ചാംകുട്ടിയിലേക്ക് മൃതദേഹം എത്തിക്കും

ഇടുക്കി: കടക്കെണിയെ തുടർന്ന് ആത്മഹത്യ ചെയ്ത കർഷകന്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. രാവിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം 12 മണിയോടെ ഇടുക്കി പെരിഞ്ചാംകുട്ടിയിലേക്ക് മൃതദേഹം എത്തിക്കും.ഇന്നലെയാണ് കടക്കെണിയെതുടർന്ന് പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി ശ്രീകുമാർ ആത്മഹത്യ ചെയ്തത്.

രണ്ട് ബാങ്കുകളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നുമായി ഇയാൾ 20ലക്ഷത്തോളം രൂപയാണ് വായ്പ എടുത്തിരുന്നത്. മഴക്കെടുതി മൂലം കൃഷി നശിച്ചതോടെ, തിരിച്ചടവ് മുടങ്ങി. ഇതിന്റെ മനോവിഷമത്തിലാണ് ശ്രീകുമാർ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്.

ഒന്നരമാസം മുമ്പ് കടബാധ്യതയെ തുടര്‍ന്ന് തോപ്രാംകുടി സ്വദേശി സന്തോഷ് എന്ന കര്‍ഷകനും ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നതിന് പിന്നാലെ ആത്മഹത്യ ചെയ്തിരുന്നു. കര്‍ഷക ആത്മഹത്യകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി എംഎം മണി രാജിവയ്ക്കണമെന്നു യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതി തളേളണ്ടിടത്ത് പാക്കേജിന്‍റെ പറഞ്ഞ് കര്‍ഷകരെ സര്‍ക്കാര്‍ പരിഹസിക്കുകയാണെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

click me!