മന്ത്രി എ കെ ബാലൻ ഇന്ന് വസന്തകുമാറിന്‍റെ കുടുംബത്തെ സന്ദർശിക്കും

Published : Feb 17, 2019, 05:55 AM ISTUpdated : Feb 17, 2019, 09:12 AM IST
മന്ത്രി എ കെ ബാലൻ ഇന്ന് വസന്തകുമാറിന്‍റെ കുടുംബത്തെ സന്ദർശിക്കും

Synopsis

ഈ മാസം 19 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ വസന്തകുമാറിന്‍റെ കുടുംബത്തിന് നൽകുന്ന സഹായം സംബന്ധിച്ച് തീരുമാനമുണ്ടാകും. 

കല്‍പ്പറ്റ: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ വി വി വസന്തകുമാറിന്‍റെ വയനാട്ടിലെ വീട്ടിൽ മന്ത്രി എ കെ ബാലൻ ഇന്ന് സന്ദർശനം നടത്തും. 
രാവിലെ 11.30 നാണ് ലക്കിടിയിലെ വീട്ടിൽ മന്ത്രിയെത്തുക.

വസന്തകുമാറിന്‍റെ കുടുംബത്തിന് സഹായ ധനം നൽകുന്നതടക്കമുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാരിന്‍റെ പരിഗണനയിലാണ്. വീരമൃത്യു വരിച്ച ജവാന്‍റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ വ്യക്തമാക്കിയിരുന്നു. ഈ മാസം 19 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ വസന്തകുമാറിന്‍റെ കുടുംബത്തിന് നൽകുന്ന സഹായം സംബന്ധിച്ച് തീരുമാനമുണ്ടാകും.

ദുബൈയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ നാട്ടിൽ തിരിച്ചെത്തിയാലുടൻ വസന്തകുമാറിന്‍റെ കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും ഇ പി ജയരാജൻ  വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്: എം പത്മകുമാറിന്റെ ജാമ്യാപേക്ഷ പരി​ഗണിക്കാൻ മാറ്റി, ​ഗുരുതര സ്വഭാവമുള്ള കേസെന്ന് ഹൈക്കോടതി
അതീവ ഗുരുതര വിവരങ്ങൾ; ടേക്ക് ഓഫ് സമയത്ത് വലിയ ശബ്‍ദം, ടയർ പൊട്ടിയതായി സംശയം; പ്രശ്നം യാത്രക്കാരെ അറിയിച്ചത് കൊച്ചിയിലെത്തിയപ്പോൾ