
ദില്ലി: പഞ്ചാബിലെ കർഷക സമരം അവസാനിപ്പിക്കാൻ തീരുമാനം. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയത്തിനെതിരെയായിരുന്നു സമരം. നാളെ സമരം അവസാനിപ്പിക്കുമെന്നാണ് സൂചന.
അതേസമയം രാഷ്ട്രീയ കിസാൻ മഹാ സംഘ് നടത്തുന്ന കർഷകസമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരക്കാരുമായി ചർച്ച നടത്താൻ സർക്കാരുകൾ തയ്യാറായിട്ടില്ല. ഭാവി പരിപാടികൾ തീരുമാനിക്കാൻ ഇന്ന് കർഷകരുടെ യോഗം ചേരും.
തുടർച്ചയായി ഭക്ഷ്യസാധനങ്ങളുടെ വരവ് കുറഞ്ഞതോടെ നഗരങ്ങളിലെ ചെറുകിട കമ്പോളങ്ങളിൽ വില ഉയർന്നു. എന്നാൽ സമരം നാല് ദിവസം കഴിഞ്ഞിട്ടും സമരക്കാരുമായി ചർച്ച നടത്താൻ സർക്കാരുകൾ തയ്യാറായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam