
ബെംഗളൂരു: കർണാടകത്തിൽ സഹകരണ - ദേശസാൽകൃത ബാങ്കുകളിലെ രണ്ടു ലക്ഷം വരെയുള്ള കാർഷിക കടം എഴുതിത്തള്ളാൻ തീരുമാനം. സഖ്യ സർക്കാരിന്റെ ആദ്യ ബജറ്റിൽ മുഖ്യമന്ത്രി കുമാരസ്വാമി ആണ് പ്രഖ്യാപനം നടത്തിയത് . 34000 കോടിയുടെ അധികബാധ്യത ആണ് സംസ്ഥാനത്തിന് ഉണ്ടാവുക . ഇത് മറികടക്കാൻ പെട്രോളിന്റെയും ഡീസലിന്റെയും നികുതി രണ്ട് ശതമാനം കൂട്ടി .സംസ്ഥാനത്തു ഇന്ധനവില ഒരു രൂപയിലധികം കൂടും