
സ്വാശ്രയത്തിലെ അനിശ്ചിതത്വം തീര്‍ക്കാനായിരുന്നു പോയിന്റ് ബ്ലാങ്കിലൂടെ ഫസല്‍ഗഫൂര്‍ പുതിയ ഫോര്‍മുല മുന്നോട്ട് വച്ചത്. മെറിറ്റ് സീറ്റിലെ രണ്ടര ലക്ഷം 2.10 ലക്ഷമാക്കാമെന്നായിരുന്നു നിര്‍ദ്ദേശം. എം.ഇ.എസ് നിര്‍ദ്ദേശത്തോടെ സര്‍ക്കാര്‍ വെട്ടിലായി. അവസരം മുതലാക്കി പ്രതിപക്ഷ നേതാക്കള്‍ മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തണമെന്ന് മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടു. സമവായ സൂചന ഉയരുന്നതിനിടെ ഫസല്‍ ഗഫൂര്‍ ന്യൂസ് അവറില്‍ നിലപാട് മാറ്റി
ഫീസിളവിന് സമ്മതിക്കാത്ത ഒരു വിഭാഗം മാനേജ്മെന്റുകളുടെ സമ്മര്‍ദ്ദമാണ് നിലപാട് മാറ്റത്തിന് കാരണമെന്ന സൂചനയുണ്ട്. നാളെ മാനേജ്മെന്റ് അസോസിയേഷനും തിരുവനന്തപുരത്ത് യോഗം ചേരും. ഫീസിളവില്‍ മാനേജ്മെന്റിന്റെ വിട്ടുവീഴ്ചയോടെ തര്‍ക്കവും പ്രതിപക്ഷ സമരവും തീരുമെന്നായിരുന്നു സുചനയെങ്കില്‍ എം.ഇ.എസ് നിലപാട് മാറ്റം വീണ്ടും അനിശ്ചിതത്വം കൂട്ടി. നാളത്തെ ചര്‍ച്ചകളായിരിക്കും ഇനി നിര്‍ണ്ണായകം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam