ഫസല്‍കേസില്‍ കൊടിയേരിയെ ചോദ്യം ചെയ്യണം: കുമ്മനം രാജശേഖരൻ

Web Desk |  
Published : May 13, 2018, 11:28 AM ISTUpdated : Oct 02, 2018, 06:36 AM IST
ഫസല്‍കേസില്‍ കൊടിയേരിയെ ചോദ്യം ചെയ്യണം: കുമ്മനം രാജശേഖരൻ

Synopsis

ഡി.വൈ.എസ്.പി യുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത് കോടിയേരിയെ ചോദ്യം  ചെയ്യണം പൊലീസ് സഐടിയു പോലെ സിപിഎമ്മിന്‍റെ പോഷക സംഘടനയായി മാറി

തിരുവനന്തപുരം : ഫസല്‍കേസില്‍ കൊടിയേരിയെ ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഫസല്‍ കേസിന്റെ അന്വേഷണത്തില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കൊടിയേരി ബാലകൃഷ്ണന്‍ നിയമവിരുദ്ധമായി ഇടപെട്ടുവെന്ന അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്.പി യുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോഴത്തെ അന്വേഷണ സംഘം ആരോപണ വിധേയനായ കൊടിയേരി ബാലകൃഷ്ണനെയും അന്വേഷണ ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്യണമെന്ന്  കുമ്മനം ആവശ്യപ്പെട്ടു.

പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിയായത് മുതല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. കൊലപാതകങ്ങളുടെ സൂചിക ഉയരുകയാണ്. നിരവധികേസുകളില്‍ പോലീസ് തന്നെ കൊലയാളികളായി മാറുന്നു. എല്ലാ കൊലപാതകങ്ങളിലും പോലീസ് സംശയത്തിന്റെ നിഴലിലാണ്. ഇതിനുള്ള തെളിവാണ് കൊലയ്ക്ക് ഇരയാകുന്നവരുടെ ബന്ധുക്കളും നാട്ടുകാരും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വ്യാപകമായി കോടതിയേയും കേന്ദ്രഗവണ്‍മെന്റിനേയും സമീപിക്കുന്നത്. 

നീതി നടപ്പാക്കേണ്ട പോലീസ് ഇരകളോടൊപ്പമല്ല വേട്ടക്കാരോടൊപ്പമാണെന്ന ബോദ്ധ്യമാണ് ജനങ്ങളില്‍ സൃഷ്ടിക്കപ്പെടുന്നത്. പലകേസ്സുകളിലും ഡെമ്മികളെ പ്രതികളാക്കി യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന്റെ ദൃഷ്ടിയില്‍ നിന്നും മറയ്ക്കുന്നു. സിപിഎം കാരാണ് പ്രതികളാക്കുന്നതെങ്കില്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും ബലമായിപ്രതികളെ മോചിപ്പിക്കുന്നത് തുടര്‍കഥയാവുകാണ്. സിപിഎം പ്രാദേശിക നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്ന നിരപരാധികളായ യുവാക്കളെ പോലീസ് ക്രൂരമായി തല്ലിച്ചതക്കുന്നു.ജയിലുകള്‍ കുറ്റവാളികളായ സഖാക്കളുടെ സുഖവാസ കേന്ദ്രമാവുകയാണ്. അവിടെ ഇന്ന് സ്മാര്‍ട്ട് ഫോണും ലഹരിവസ്തുക്കളും മദ്യവും സുലഭമാണ്. പലരാഷ്ട്ട്രീയകൊലപാതകങ്ങളുടേയും സൂത്രധാരത്വം വഹിക്കുന്നത് തടവറയില്‍ കഴിയുന്ന കൃത്യങ്ങളിലെ പരിചയ സമ്പന്നരാണ്.

സിഐടിയുപോലെ പോലീസ് സേനയും സിപിഎമ്മിന്‍റെ പോഷകസംഘടനയായാണ് പ്രവര്‍ത്തിക്കുന്നത്. സെല്‍ ഭരണമാണ് പോലീസ് സ്‌റ്റേഷനുകളില്‍. ചുവന്ന ഷര്‍ട്ട് ധരിച്ച് റെഡ് വാളന്റിയന്മാരുടെ വേഷത്തിലാണ് പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ ഒരു പറ്റം പോലീസുകാര്‍ പങ്കെടുത്തത്. പോലീസ് ഇന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷകരല്ല പാര്‍ട്ടിയുടെ ദൗത്യവാഹകരാണെന്നും കുമ്മനം ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം