
ബല്‍ഗാം: താക്കീതു ചെയ്തിട്ടും പ്രണയത്തില്‍ നിന്നു പിന്മാറാതിരുന്ന മകളോടും യുവാവിനോടും പിതാവു ചെയ്തത് കൊടുംക്രൂരത. കേരള അതിര്‍ത്തിയിലെ ബല്‍ഗാമിലാണ് ആ ദുരന്തം നടന്നത്. രാത്രിയില്‍ വീട്ടില്‍ എത്തിയ പിതാവു കാമുകനോടും മകളോടും വഴക്കിടുകയായിരുന്നു. ഒടുവില്‍ ഇവരെ ബെഡ്‌റൂമില്‍ പൂട്ടിയിട്ട ശേഷം മഴുവുമായി വന്നു. പ്രണയമാണോ മരണമാണോ വേണ്ടതെന്നു ചോദിച്ചു.
എന്നാല്‍ കമിതാക്കള്‍ വേര്‍പിരിയാന്‍ തയാറായില്ല. അവര്‍ മരണം തിരഞ്ഞെടുക്കുയായിരുന്നു. ഇതോടെ പിതാവ് ആദ്യം മകളേയും തുടര്‍ന്നു കാമുനേയും കൊലപ്പെടുത്തി. കാമുകിയേ വെട്ടുന്നതു കണ്ട് അവളുടെ ശരീരത്തിനു മേല്‍ കാമുകന്‍ ചാടി വീണു. ഇരുവരുടേയും മൃതദേഹം ഒന്നിനു മുകളില്‍ ഒന്നായി കിടക്കുകയായിരുന്നു എന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷമായി രുക്മവയ്യും(16) മഞ്ജുനാഥും(20) തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ ഇവര്‍ വീടുവിട്ടു. തുടര്‍ന്ന് ഇവരെ കൊലപ്പെടുത്തുകയായിരുന്നു. ഇവരെ കൊലപെടുത്തിയതിനെ പിതാവു ന്യായികരിച്ചു. ജന്മം നല്‍കിയ തനിക്ക് അതിനവകാശമുണ്ട് എന്നും മകളെ വെട്ടിയപ്പോള്‍ അവളേ നശിപ്പിച്ച അവനേയും കൊലപ്പെടുത്തേണ്ടി വന്നു എന്നും ഇയാള്‍ മൊഴി നല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam