റെയില്‍വേ ട്രാക്കിനടുത്ത് മക്കള്‍ കളിക്കുന്നതുകണ്ട് കല്ലെടുത്തെറിഞ്ഞു; രണ്ടുവയസുകാരന് ദാരുണാന്ത്യം

Web Desk |  
Published : May 06, 2018, 09:43 AM ISTUpdated : Jun 08, 2018, 05:50 PM IST
റെയില്‍വേ ട്രാക്കിനടുത്ത് മക്കള്‍ കളിക്കുന്നതുകണ്ട് കല്ലെടുത്തെറിഞ്ഞു; രണ്ടുവയസുകാരന് ദാരുണാന്ത്യം

Synopsis

പിതാവിന്‍റെ കയ്യാല്‍ മകന് ദാരുണാന്ത്യം കല്ല് തലയില്‍ കൊണ്ട രണ്ടുവയസുകാരന്‍ മരിച്ചു

ലുധിയാന:പിതാവ് എറിഞ്ഞ കല്ലുകൊണ്ട് രണ്ടുവയസുകാരന് ദാരുണാന്ത്യം. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. രണ്ടുവയസുകാരനായ മകനും മകളും റെയില്‍വേ ട്രാക്കിനടുത്ത് കളിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ പിതാവ് ചോട്ടി ലാല്‍ (42) കല്ലെടുത്തെറിഞ്ഞു.

മകള്‍ ഓടി രക്ഷപ്പെടുകയും രണ്ടുവയസുകാരന്‍റെ തലയില്‍ കല്ലിടിക്കുകയുമായിരുന്നെന്ന് പിറ്റിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.മകന്‍ മരിച്ചതിനെ തുടര്‍ന്ന് ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ചോട്ടി ലാലിനെ ആള്‍ക്കാര്‍ പിടിച്ചുമാറ്റി. തുടര്‍ന്ന് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റര്‍ ചെയ്തതായും പിറ്റിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യയുടെ പക്കല്‍ എണ്ണ സ്റ്റോക്ക് ഉണ്ടോ? യുദ്ധം നീണ്ടാല്‍ പെട്രോളും ഡീസലും റേഷന്‍ ആയി നല്‍കേണ്ടി വരുമോ?..കേന്ദ്രം പറയുന്നതിങ്ങനെ
തലസ്ഥാനത്തിന്‍റെ തീരത്ത് നിന്നും എത്തുന്ന ഫ്രഷ് മീൻ ഇനി കാട്ടാക്കടയിലുടനീളം ലഭിക്കും, സഞ്ചരിക്കുന്ന മത്സ്യവിപണന കേന്ദ്രം ആരംഭിച്ചു