മകളുടെ വിവാഹം മുടക്കാന്‍ പിതാവ് വിവാഹപ്പന്തലില്‍ തൂങ്ങി മരിച്ചു

Published : Sep 25, 2017, 07:24 AM ISTUpdated : Oct 05, 2018, 12:58 AM IST
മകളുടെ വിവാഹം മുടക്കാന്‍ പിതാവ് വിവാഹപ്പന്തലില്‍ തൂങ്ങി മരിച്ചു

Synopsis

തിരുവനന്തപുരം : മകളുടെ വിവാഹം മുടക്കാന്‍ പിതാവ് വിവാഹപ്പന്തലില്‍ തൂങ്ങി മരിച്ചു. എറണാകുളം മുളന്തുരുത്തി കാരിക്കോട് സ്വദേശി കെ.പി വര്‍ഗ്ഗീസാണ് മകളുടെ വിവാഹം മുടക്കാനായി വിവാഹപ്പന്തലില്‍ ജീവനൊടുക്കിയത്.

രണ്ട് വര്‍ഷത്തോളമായി വര്‍ഗ്ഗീസ് ഭാര്യയും മക്കുമായി അകന്നു കഴിയുകയായിരുന്നു. ഇതിനിടെയാണ് മൂത്ത മകളുടെ വിവാഹം ഉറപ്പിച്ചത്. ഇതില്‍ വര്‍ഗ്ഗീസിന് അസ്വസ്ഥതയുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

എങ്ങനെയും മകളുടെ വിവാഹം മുടക്കുമെന്നും വര്‍ഗ്ഗീസ് പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഭാര്യയോടും മക്കളോടുമുള്ള ദേഷ്യവും ശത്രുതയുമാണ് ഇയാളെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് സൂചന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്ഷേമ പെൻഷൻ 2000 രൂപ പര്യാപ്തമാണോ? അധികാരത്തിൽ വന്നാൽ 3000 രൂപയാക്കുമെന്ന് യുഡിഎഫ്; ജനങ്ങൾ സംസാരിക്കുന്നു
അടുത്ത ഘട്ടം വളർച്ചയ്ക്കൊരുങ്ങി വെർസ് ഇന്നൊവേഷൻ; സ്വതന്ത്ര ഡയറക്‌ടറായി പി ആർ രമേശിനെ നിയമിച്ചു