ഫാദര്‍ ടോം ഉഴുന്നാലിൽ ജീവനോടെയുണ്ടെന്ന് യെമനീസ് സർക്കാർ

Published : Jul 11, 2017, 11:17 PM ISTUpdated : Oct 04, 2018, 05:36 PM IST
ഫാദര്‍ ടോം ഉഴുന്നാലിൽ ജീവനോടെയുണ്ടെന്ന് യെമനീസ് സർക്കാർ

Synopsis

ന്യൂ‍ഡല്‍ഹി: യെമനില്‍ ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ടോം ഉഴുന്നാലില്‍ ജീവനോടെയുണ്ടെന്ന് യെമനീസ് സർക്കാർ. ഇന്ത്യ സന്ദർശിക്കുന്ന യെമൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അബ്ദുല്‍മാലിക് അല്‍ മെഖലാഫിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശകാര്യമന്ത്രി സുഷമാസ്വരാജ് യെമനീസ് ഉപപ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉഴുന്നാലിന്‍റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചു.

ഉഴുന്നാലിന്‍റെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് അബ്ദുല്‍മാലിക് അല്‍ മെഖലാഫി ഉറപ്പ് നല്‍കി. 2016 മാർച്ച് 4നാണ് ഭീകരർ ഫാദർ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയത്. അതിനുശേഷം ഉഴുന്നാലിന്‍റേതായി രണ്ട് വീഡിയോകള്‍ പുറത്തുവന്നിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ