അസമില്‍ പത്താംക്ലാസുകാരി  ഗായികയെ പൊതുവേദിയില്‍ വിലക്കി ഫത്‌വ

Published : Mar 15, 2017, 05:35 PM ISTUpdated : Oct 04, 2018, 07:56 PM IST
അസമില്‍ പത്താംക്ലാസുകാരി  ഗായികയെ പൊതുവേദിയില്‍ വിലക്കി ഫത്‌വ

Synopsis

ഇസ്ലാമിക് സ്‌റ്റേറ്റടക്കമുള്ള തീവ്രവാദ സംഘടനകള്‍ക്കെതിരായ പാട്ടുകളുമായി അടുത്തിടെ നഹിദ് ഫര്‍വിന്‍ വേദികളിലെത്തിയിരുന്നു. മുസ്ലിം പള്ളിക്കും മദ്രസയ്ക്കും സമീപം സംഗീതപരിപാടി അവതരിപ്പിക്കുന്നതിനെതിരെയാണ്  ഫത്‌വ വിധി. കോളേജ് പള്ളിക്ക് അടുത്തായതിനാല്‍ സംഗീത കച്ചേരി ഉപേക്ഷിക്കണമെന്നാണ് ഫത്‌വ. 

സംഗീതം ശരിയത്തിനതിരാണെന്നും ദൈവ കോപം ക്ഷണിച്ചുവരുത്തുമെന്നും ലഘുലേഖയിറക്കിയ ഫത് വയില്‍ പറയുന്നു. സംഗീത പരിപാടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പറഞ്ഞ അഫ്രീന്‍ പാട്ട് പാടാനുള്ള കഴിവ് ദൈവത്തിന്റെ അനുഗ്രഹമാണെന്നും പാട്ട് പാടാതിരുന്നാലാണ് ദൈവനിന്ദയാകുന്നതെന്നും വ്യക്തമാക്കി. ഫത്‌വയെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അപലപിച്ചു.

2015ല്‍ ടി വി റിയാലിറ്റി ഷോയില്‍ രണ്ടാം സ്ഥാനത്തെത്തിയ നഹീദ് അഫ്രിന്‍ 2016ല്‍ പുറത്തിറങ്ങിയ അകിറയിലൂടെ നഹീദ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഫത്!വയെ കുറിച്ച് അന്വേഷണം തുടങ്ങിയ പൊലീസ് അഫ്രിനും കുടുംബത്തിനും സുരക്ഷ ഏര്‍പ്പെടുത്തി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരുവർഷത്തേക്ക് 2,40,000 രൂപ ലഭിക്കും, ചീഫ് മിനിസ്റ്റേഴ്‌സ് റിസർച്ച്‌ ഫെലോഷിപ്പ് ഫോർ മൈനോറിറ്റീസ് അപേക്ഷിക്കാം
ജോലിക്കായി ശ്രമിക്കുന്നവർക്ക് മാസം 1000 രൂപ, മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതി; അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ