ക്ലി​ന്‍റ​ൺ ഫൗ​ണ്ടേ​ഷ​നെതിരെ അന്വേഷണവുമായി ട്രംപ് സര്‍ക്കാര്‍

Published : Jan 06, 2018, 08:30 AM ISTUpdated : Oct 04, 2018, 10:29 PM IST
ക്ലി​ന്‍റ​ൺ ഫൗ​ണ്ടേ​ഷ​നെതിരെ അന്വേഷണവുമായി ട്രംപ് സര്‍ക്കാര്‍

Synopsis

വാ​ഷിം​ഗ്ട​ൺ: ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ ക്ലി​ന്‍റ​ൺ ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ഡോ​ൺ​ൾ​ഡ് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തീ​രു​മാ​നം. മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ബി​ൽ ക്ലി​ന്‍റ​ണും പ​ത്നി ഹി​ല്ല​രി ക്ലി​ന്‍റ​ണും നേ​തൃ​ത്വം ന​ൽ​കു​ന്ന ഫൗ​ണ്ടേ​ഷ​ന്‍റെ പ​ണ​മി​ട​പാ​ടു​ക​ളെ കു​റി​ച്ച് യു​എ​സ് നീ​തി​ന്യാ​യ വ​കു​പ്പ് അ​ന്വേ​ഷ​ണം ന​ട​ത്തും. പ​ണ​മി​ട​പാ​ടു​ക​ളി​ൽ അ​ഴി​മ​തി​യു​ണ്ടോ​യെ​ന്ന് അ​റ്റോ​ർ​ണി ജ​ന​റ​ലും എ​ഫ്ബി​ഐയും അ​ന്വേ​ഷി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 

ക്ലി​ന്‍റ​ൺ ഫൗ​ണ്ടേ​ഷ​നെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തെ വ​ഞ്ച​ന​യെ​ന്ന് ഹി​ല്ല​രി​യു​ടെ വ​ക്താ​വ് വി​ശേ​ഷി​പ്പി​ച്ചു. റ​ഷ്യ​ൻ ബ​ന്ധ​ത്തെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ നി​ന്ന് ശ്ര​ദ്ധ​തി​രി​ക്കാ​നു​ള്ള ട്രം​പി​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണ് അ​റ്റോ​ർ​ണി ജ​ന​റ​ൽ ജെ​ഫ് സെ​ഷ​ൻ​സെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ക​ഴി​ഞ്ഞ ചി​ല മാ​സ​ങ്ങ​ളാ​യി ക്ലി​ന്‍റ​ൺ ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് എ​ഫ്ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. അ​ർ​ക്ക​ൻ​സാ​സ് സം​സ്ഥാ​ന ത​ല​സ്ഥാ​ന​മാ​യ ലി​റ്റി​ൽ റോ​ക്കി​ൽ നി​ന്നു​ള്ള എ​ഫ്ബി​ഐ എ​ജ​ന്‍റു​മാ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​ത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള മോദിയുടെ പ്രസം​ഗം, വിമർശിച്ച് കോൺ​ഗ്രസ്; 'പവിത്രത കളഞ്ഞ് കുളിക്കുന്ന രാഷ്ട്രീയ പ്രസം​ഗം'
ഇനി യുദ്ധമുണ്ടായാൽ അത് ആഗോള യുദ്ധമാകുമെന്ന് ഇറാന്‍റെ താക്കീത്; 'പുതിയ മിസൈലുകൾ വികസിപ്പിച്ചു, യുദ്ധം തുടർന്നാൽ ഉപയോഗിക്കും'