കേന്ദ്രസർക്കാറിന്റെ ഉമാങ് പോർട്ടലിൽ ഗുരുതര സുരക്ഷാ പിഴവെന്ന് റിപ്പോർട്ട്. പ്രൊവിഡന്റ് ഫണ്ട് അടക്കം കൈകാര്യം ചെയ്യുന്ന പോർട്ടലിലാണ് ഗുരുതര പിഴവുകളുണ്ടെന്ന് വിദഗ്ധരെ ഉദ്ദരിച്ച് ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്തത്
ദില്ലി: കേന്ദ്രസർക്കാറിന്റെ ഉമാങ് പോർട്ടലിൽ ഗുരുതര സുരക്ഷാ പിഴവെന്ന് റിപ്പോർട്ട്. പ്രൊവിഡന്റ് ഫണ്ട് അടക്കം കൈകാര്യം ചെയ്യുന്ന പോർട്ടലിലാണ് ഗുരുതര പിഴവുകളുണ്ടെന്ന് വിദഗ്ധരെ ഉദ്ദരിച്ച് ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്തത്. പല പിഴവുകളും വർഷങ്ങളായി പോർട്ടലിൽ നിലനിൽക്കുന്നുണ്ടെന്നും, ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരാനുള്ള സാധ്യത അടക്കം പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടിൽ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 9 വർഷം മുൻപ് പ്രവർത്തനം തുടങ്ങിയ ഉമാങ് പോർട്ടലിൽ 2400 തരം സർവീസുകളാണുള്ളത്. പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികളെടുത്തെന്ന് ഐടി മന്ത്രാലയം അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.



