
തിരുവനന്തപുരം: കാലവര്‍ഷമെത്തും മുമ്പേ കേരളം പനിപ്പിടിയിലമര്‍ന്നു. ഒന്‍പത് ലക്ഷത്തിലധികം പേരാണ് വിവിധ തരം പനികള്‍ക്ക് അഞ്ചുമാസത്തിനുള്ളില്‍ ചികിത്സ തേടിയത്.72 പേര്‍ ഇക്കാലയളവില്‍ മരിച്ചു.
നിപ വൈറസ് പിടിമുറുക്കും മുമ്പേ ഡെങ്കി വൈറസും H1N1 വൈറസും ഒക്കെ സംസ്ഥാനത്ത് ഭീതി പരത്തി തുടങ്ങിയിരുന്നു. 8,55,892 പേര്‍ക്കാണ് ഇക്കാലയളവില്‍ വൈറല്‍ പനി ബാധിച്ചത്. ഇവരില്‍ 18 പേര്‍ മരിച്ചു. 553 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ചികില്‍സ തേടിയവരുടെ എണ്ണം 2.221 ആണ്. ഇവരില്‍ 11 പേര്‍ മരിച്ചു. 183പേര്‍ക്ക് എലിപ്പനി പിടിപെട്ടപ്പോള്‍ ജീവന്‍ നഷ്‌ടമായത് 22 പേര്‍ക്ക്. 868 പേര്‍ക്കാണ് മഞ്ഞപ്പിത്ത രോഗങ്ങള്‍ പിടിപെട്ടത്. ഇതിലും ഏഴ് പേര്‍ മരിച്ചു. 1,69,699 പേര്‍ വയറിളക്ക രോഗങ്ങള്‍ക്ക് ചികില്‍സ തേടിയപ്പോള്‍ മരണം നാലായി. ചൂടുകാലത്ത് ഭീതി പടര്‍ത്തിയ ചിക്കന്‍പോക്‌സ് പിടിപെട്ടത് 15293പേര്‍ക്ക്. സംസ്ഥാനത്ത് 10 പേരാണ് ചിക്കന്‍ പോക്‌സ് ബാധിച്ച് മരിച്ചത്. ആറുപേര്‍ക്ക് കോളറയും 11 പേര്‍ക്ക് H1N1ഉം കണ്ടെത്തി.
വ്യക്തി-പരിസര ശുചിത്വം പാലിക്കുക, വൃത്തിയുള്ള ഭക്ഷണം ഉറപ്പാക്കുക, രോഗം വന്നാല്‍ സ്വയം ചികില്‍സ ഒഴിവാക്കുക ഇവയാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam