
കണ്ണൂര്‍: സംസ്ഥാനത്ത് ഭീതിപടര്‍ത്തി എലിപ്പനി പടരുന്നു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ നിരവധി എലിപ്പനി കേസുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് എലിപ്പനി ലക്ഷണങ്ങൾ ഓടെ 131 ചികിത്സയിലാണ്. ഇവരില്‍ 43 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച് പത്ത് മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിൽ നാല് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആലപ്പുഴ, പുന്നപ്ര, കരുവാറ്റ, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ ഉള്ളവർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. മറ്റ് നാല് പേർക്ക് എലിപ്പനിയെന്ന് സംശയമുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണ്. കോഴിക്കോട്ട് പനി ബാധിച്ച് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചെറുവണ്ണൂർ സ്വദേശിനിയും വെള്ളയിൽ സ്വദേശിയായ 15 വയസുകാരനുമാണ് മരിച്ചത്.
അതേസമയം എലിപ്പനി പടരാനുള്ള സാധ്യതയെ കുറിച്ച് ആരോഗ്യ വകുപ്പ് തുടർച്ചയായി മുന്നറിയിപ്പ് നൽകുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ പറഞ്ഞു. എന്നാൽ പ്രതിരോധ മരുന്ന് കഴിക്കുന്നതിൽ ആളുകൾ വൈമുഖ്യം കാണിക്കുന്നുവെന്ന് മന്ത്രി കണ്ണൂരില്‍ വ്യക്തമാക്കി. പകർച്ചവ്യധികൾ പിടിച്ച് നിർത്താൻ നിലവിൽ കഴിഞ്ഞിട്ടുണ്ട്.
പനിയുള്ളവർ പ്രതിരോധ മരുന്ന് കഴിക്കാൻ ശ്രദ്ധിക്കണം. ഡോക്ടർമാരും ഡോക്സി സൈക്ലിൻ നിർദ്ദേശിക്കണമെന്ന് മന്ത്രി വ്യക്താക്കി. ടാബ്ലറ്റ് ഇല്ലെങ്കിൽ ആശുപത്രികൾ രേഖരിക്കണം. ഡെങ്കിപ്പനി വരാതിരിക്കാനും ശ്രദ്ധ വേണം. കൊതുക് നിവാരണത്തിന് കൂട്ടായ പരിശ്രമം വേണം. ജലജന്യ രോഗങ്ങൾക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam