തിരുവനന്തപുരത്ത് പകര്‍ച്ചവ്യാധി പടരുന്നു; ഈ മാസം പനിക്കിടക്കയിലായത് 6683 പേര്‍

Web Desk |  
Published : Jun 11, 2018, 09:03 AM ISTUpdated : Jun 29, 2018, 04:09 PM IST
തിരുവനന്തപുരത്ത് പകര്‍ച്ചവ്യാധി പടരുന്നു; ഈ മാസം പനിക്കിടക്കയിലായത് 6683 പേര്‍

Synopsis

കലാവര്‍ഷത്തിനൊപ്പം പകര്‍ച്ച വ്യാധികളും തിരുവനന്തപുരം ജില്ലയില്‍ പകർച്ചവ്യാധികൾ എലിപ്പനിയും ഡെങ്കിപ്പനിയും വ്യാപകമാകുന്നു പ്രതിരോധ പ്രവർത്തനങ്ങള്‍ തുടങ്ങിയെന്ന് അധികൃതര്‍

തിരുവനന്തപുരം: കാലവർഷം കനത്തതോടെ തിരുവനന്തപുരം ജില്ല പകർച്ച വ്യാധികളുടെ പിടിയിലായി . എലിപ്പനിയും ഡെങ്കിപ്പനിയും വയറിളക്കരോഗങ്ങളും പടരുകയാണ് . മാലിന്യം നീക്കാനും കൊതുകു നശീകരണത്തിനും തദ്ദേശ സ്ഥാപനങ്ങൾക്ക് കർശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസ‍ർ അറിയിച്ചു.

ജൂണ്‍ ഒന്നു മുതൽ കഴിഞ്ഞ ദിവസം വരെ തിരുവനന്തപുരം ജില്ലയില്‍ മാത്രം 6683 പേരാണ് പനിക്കിടക്കിലായത് . കൊതുകു ജന്യ രോഗങ്ങൾക്കൊപ്പം എലിപ്പനിയും വയറിളക്ക രോഗങ്ങളും പിടിമുറുക്കി കഴിഞ്ഞു . മഴക്കാല ശുചീകരണമടക്കം പ്രതിരോധ പ്രവര്‍ത്തനങ്ങൾ വേണ്ടപോലെ ഉണ്ടാകാത്തത് തിരിച്ചടിയായി . കടലാക്രമണത്തിൽ ഉള്ളതെല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളിലെത്തിയവർക്കും പറയാനുള്ളത് വ്യാധികളൊഴിയാത്ത ദിനങ്ങളെക്കുറിച്ച്

ജൂണ്‍ മാസം പത്ത് ദിവസം പിന്നിടുമ്പോള്‍ ഡെങ്കി സ്ഥിരീകരിച്ചത് 8 പേര്‍ക്ക് . രോഗലക്ഷണങ്ങളോടെ ചികില്‍സയിലുള്ളത് 27പേർ . എലിപ്പനി പിടിപെട്ടത് 7 പേര്‍ക്കാണ്. 8 പേര്‍ രോഗലക്ഷണങ്ങളോടെ ചികല്‍സയിലാണ് . വിളപ്പില്‍ , വിളവൂർക്കൽ , പള്ളിച്ചൽ എന്നിവിടങ്ങളിലാണ് എലിപ്പനി ബാധ കൂടുതല്‍. തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം ചേർന്നു പ്രതിരോധ പ്രവർത്തനങ്ങൾ ഊ‍ജിതമാക്കാനും മരുന്നുകളടക്കം വാങ്ങി സൂക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസ‍‍‍ർ അറിയിച്ചു . പനി ബാധിച്ചാൽ സ്വയം ചികില്‍സ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട് .
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത
സിപിഎം നേതാവ്, കേര ഫെഡ് മുൻ ചെയർമാൻ വി.പി ശശീന്ദ്രൻ കൊച്ചിയിൽ അന്തരിച്ചു