ഡോ. കഫീല്‍ ഖാന്‍റെ സഹോദരന്‍ ഖാഷിഫ് ജമീലിന്റെ ശസ്ത്രക്രിയ വിജയകരം

Web Desk |  
Published : Jun 11, 2018, 08:46 AM ISTUpdated : Jun 29, 2018, 04:26 PM IST
ഡോ. കഫീല്‍ ഖാന്‍റെ സഹോദരന്‍ ഖാഷിഫ് ജമീലിന്റെ ശസ്ത്രക്രിയ വിജയകരം

Synopsis

കഫീല്‍ ഖാന്‍റെ സഹോദരന്‍ ഖാഷിഫ് ജമീലിന് വെടിയേറ്റു ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതര്‍

ലക്നൗ: അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് ആശുപത്രിയിലായ, ഡോക്ടർ കഫീൽ ഖാന്റെ സഹോദരൻ ഖാഷിഫ് ജമീലിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി ആശുപത്രി അധികൃതർ.ഖാഷിഫിനു നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം  ഇന്നലെ രാത്രിയോടെയാണ് വെടിയുതിർത്തത്. കൈയ്യിലും താടിയിലും കഴുത്തിലുമായി വെടിയേറ്റ ഖാഷിഫിന്റെ നില ഗുരുതരമായിരുന്നു. ഇതിനിടയിൽ നടപടി ക്രമങ്ങളുടെ പേരിൽ പൊലീസ് ഖാഷിഫിന്റെ ശസ്ത്രക്രിയ മനപ്പൂർവ്വം വൈകിച്ചുവെന്ന്‌ ആരോപണങ്ങളുണ്ട്.

"ഖാഷിഫിന്റെ നില ഗുരുതരമാണെന്നും ശസ്ത്രക്രിയ നടത്തി വളരെ വേഗം ബുള്ളറ്റുകൾ പുറത്തെടുക്കേണ്ടതുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടും നിയമനടപടികൾ പൂർത്തിയാക്കാനുണ്ടെന്ന പേരിൽ മൂന്നു മണിക്കൂറോളം അവർ ഖാഷിഫിന്റെ ശസ്ത്രക്രിയ വൈകിപ്പിച്ചു"വെന്ന് കഫീലിന്റെയും ഖാഷിഫിന്റെയും സഹോദരനായ ആദീൽ ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. 

ബി ആർ ഡി മെഡിക്കൽ കോളേജിൽ ഓക്സിജൻ  ലഭിക്കാതെ കുട്ടികൾ മരിച്ച സംഭവത്തിൽ നിസ്വാർഥമായ സേവനം നടത്തിയ കഫീൽ ഖാനെ യുപി ഗവണ്മെന്റ് കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചിരുന്നു.  നൂറുകണക്കിന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ചതിന്റെ പ്രതികാരമായാണ്  തനിക്കും തന്റെ കുടുംബത്തിനും നേരെ ആക്രമണം അഴിച്ചു വിടുന്നത് എന്ന് കഫീൽ ഖാൻ പറഞ്ഞു. 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്ഥാനാത്ഥികളാരെല്ലാം? ചർച്ചകൾക്കായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും
തന്നെ അനുകൂലിച്ചവർക്ക് നേരെയുള്ള അതിക്രമങ്ങളിൽ പൊലീസ് നടപടിയില്ല; വി കുഞ്ഞികൃഷ്ണണൻ കുത്തിയിരിപ്പ് സമരത്തിലേക്ക്