ലോകകപ്പിനിടെ കണ്ടുമുട്ടി വിവാഹിതരായവര്‍; ആ ചോദ്യത്തിന് ഉത്തരം കിട്ടാതെ ഒടുവില്‍ വേര്‍പിരിഞ്ഞു

Web Desk |  
Published : Jul 05, 2018, 12:52 PM ISTUpdated : Oct 02, 2018, 06:50 AM IST
ലോകകപ്പിനിടെ കണ്ടുമുട്ടി വിവാഹിതരായവര്‍; ആ ചോദ്യത്തിന് ഉത്തരം കിട്ടാതെ ഒടുവില്‍ വേര്‍പിരിഞ്ഞു

Synopsis

2002 ലോകകപ്പിനിടെ കണ്ടു മുട്ടിയ രണ്ട് പേര്‍ 2018 ലോകകപ്പോടെ സലാം പറഞ്ഞു. ബന്ധം പോയാലും റൊണാള്‍ഡോ തന്നെ കേമനെന്ന പിടിവാശിയിലാണ് ഭാര്യ ഇപ്പോഴും.

മോസ്കോ: മെസിയോ റൊണാള്‍ഡോയൊ.? ആരാണ് കേമനെന്നത് കുറേ വര്‍ഷങ്ങളായി ഫുട്ബോള്‍ ലോകത്തെ തര്‍ക്ക വിഷയമാണ്. എന്നാല്‍ അതിന്‍റെ പേരില്‍ തര്‍ക്കിച്ച് വിവാഹമോചനം നേടിയിരിക്കുകയാണ് റഷ്യയിലെ ദമ്പതികള്‍. ഐസ്‌ലന്‍ഡിനെതിരായ പെനാല്‍റ്റി മെസി പാഴാക്കിയത് മുതല്‍ സഹിക്കുകയാണ് റൊണാള്‍ഡോ ആരാധികയായ ഭാര്യ ല്യുഡ്മിലയെ. നൈജീരിയയ്‌ക്കെതിരെ മെസി പ്രകടനം മെച്ചപ്പെടുത്തിയിട്ടും അഭിപ്രായം മാറ്റാന്‍ തയാറാകാത്ത ഭാര്യയെ ഇനി വേണ്ടെന്ന് പറഞ്ഞാണ് റഷ്യക്കാരന്‍ ആര്‍സന്‍ ബന്ധം വേര്‍പെടുത്തിയത്.

ബാഗു പാക്ക് ചെയത് നേരെ പോയത് ചെല്ല്യാബിന്‍സ്ക് കുടുംബ കോടതിയിലേക്ക്. 2002 ലോകകപ്പിനിടെ കണ്ടു മുട്ടിയ രണ്ട് പേര്‍ 2018 ലോകകപ്പോടെ സലാം പറഞ്ഞു. ബന്ധം പോയാലും റൊണാള്‍ഡോ തന്നെ കേമനെന്ന പിടിവാശിയിലാണ് ഭാര്യ ഇപ്പോഴും.

ആര്‍ഗിമെന്റെ എല്‍ ഫക്ത്തിയില്‍ വന്ന ഈ വാര്‍ത്തയെക്കാള്‍ ഭീകരമായിരുന്നു ഇന്ത്യയില്‍ നടന്ന സംഭവങ്ങളൊക്കെ. ആരാധന ജീവനെടുത്ത രണ്ടിടങ്ങില്‍ ഒന്ന് കേരളം മറ്റൊന്ന് ബംഗാളുമാണ്. ആരാധകരെ മനസിലാക്കൂ നിങ്ങളെ കാക്കാന്‍ താര ദൈവങ്ങള്‍ക്കാകില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലിബിയയിൽ ഇന്ത്യൻ ദമ്പതികളും മൂന്ന് വയസുകാരി മകളെയും തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം 2 കോടി ആവശ്യപ്പെട്ട് ബന്ധുക്കൾക്ക് സന്ദേശം
ചെങ്കടലായി പതിനായിരങ്ങൾ, വൻ ശക്തിപ്രകടനം നടത്തി കമ്യൂണിസ്റ്റ് പാർട്ടി; 70000 പേരെ അണിനിരത്തി നേപ്പാളിൽ ശക്തിപ്രകടനം