
മോസ്‌കോ: ലോകകപ്പ് ആരുയര്‍ത്തുമെന്ന ചോദ്യത്തിനൊപ്പം തന്നെ പ്രസക്തമാണ് മികച്ച താരം ആരാകുമെന്നത്. എംബാപ്പെ, മോഡ്രിച്ച്, ഗ്രീസ്മാന്‍, ഹസാര്‍ഡ് തുടങ്ങി നിരവധി പേരുകള്‍ ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ ഇംഗ്ലണ്ട് ഇതിഹാസം ഗാരി ലിനേക്കറിന്‍റെ അഭിപ്രായത്തില്‍ ലോകകപ്പിലെ മികച്ച താരം ഫ്രഞ്ച് മധ്യനിരയുടെ എഞ്ചിനായ കാന്‍റേയാണ്. കാന്‍റേ ഉണ്ടെങ്കില്‍ ഫ്രാന്‍സ് 12 താരങ്ങളുമായാണ് കളിക്കുക. മധ്യനിരയില്‍ രണ്ട് താരത്തിന്‍റെ സാന്നിധ്യം കാന്‍റേ ഉറപ്പുവരുത്തുന്നു. മികച്ച പാസുകള്‍ നല്‍കാനും എതിര്‍ മുന്നേറ്റങ്ങളെ ഛേദിക്കാനും താരത്തിനാവുന്നു. സ്‌ട്രൈക്കര്‍മാരിലേക്ക് അനായാസം കാന്‍റേ പന്തെത്തിക്കുന്നു. ഫൈനലില്‍ ഫ്രാന്‍സ് ഫേവറേറ്റുകളായതിന് പിന്നിലെ കാരണങ്ങളിലൊന്നാണ് കാന്‍റേയെന്നും ലിനേക്കര്‍ പറയുന്നു.
താന്‍ കാന്‍റേയുടെ വലിയ ആരാധകനാണ്. തന്‍റെ പൊസിഷനില്‍ എക്കാലത്തെയും മികച്ച താരമാണ് കാന്‍റേ. മൈതാനത്തെ മുന്നേറ്റങ്ങള്‍ കൃത്യമായി മുന്‍കൂട്ടി പ്രവചിക്കാന്‍ കാന്‍റേയ്ക്ക് കഴിയുന്നു. അസാധ്യമായ പന്തുകള്‍ പോലും കാന്‍റേയുടെ കാലുകള്‍ റാഞ്ചും. കാന്‍റേയ്ക്ക് അതിനുള്ള കഴിവ് അപാരമാണെന്നാണ് ഇംഗ്ലീഷ് ഇതിഹാസം പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam