
മോസ്കോ: റഷ്യന്‍ ലോകകപ്പിലെ കലാശക്കളിയില്‍ ക്രൊയേഷ്യ ഫ്രാന്‍സിന്‍റെ എതിരാളികള്‍. രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തില്‍ ചരിത്രം കുറിച്ചാണ് ക്രൊയേഷ്യ ഫൈനലില്‍ കടന്നത്. എക്സ്ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തില്‍ 109 ാം മിനിട്ടില്‍ മാന്‍സുകിച്ച് ക്രൊയേഷ്യന്‍ വീരഗാഥ രചിക്കുകയായിരുന്നു.
മാന്‍സുകിച്ചിന്‍റെ തകര്‍പ്പന്‍ ഷോട്ടിന് മുന്നില്‍ ഇംഗ്ലിഷ് വീര്യം കെട്ടടങ്ങുകയായിരുന്നു. ഇംഗ്ലിഷ് ബോക്സിലേക്ക് വന്ന പന്ത് പെരിസിച്ച് ഹെഡ് ചെയ്ത് മാന്‍സുകിച്ചിന് നല്‍കുകയായിരുന്നു. ഇംഗ്ലണ്ട് ഗോളിയെയും പ്രതിരോധക്കാരെയും നിശബ്ദനാക്കി മാന്‍സുക്കിച്ച് ലക്ഷ്യം കണ്ടു.
ചരിത്രത്തിലാദ്യമായാണ് ക്രൊയേഷ്യ ലോകകപ്പിന്‍റെ കലാശക്കളിക്ക് യോഗ്യത നേടുന്നത്. 1998 ല്‍ മൂന്നാം സ്ഥാനത്തെത്തിയതാണ് ക്രൊയേഷ്യയുടെ ഇതിനു മുമ്പത്തെ മികച്ച പ്രകടനം. ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനലില്‍ ഫ്രാന്‍സാണ് എതിരാളികള്‍. ബെല്‍ജിയത്തെ തകര്‍ത്താണ് ഫ്രാന്‍സ് ഫൈനലില്‍ കടന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്‍റീനയെ അടക്കം വീഴ്ത്തിയാണ് ക്രൊയേഷ്യ വരവറിയിച്ചത്. ലോകകപ്പില്‍ എല്ലാ മത്സരങ്ങളിലും ജയിച്ചാണ് മോഡ്രിച്ചും സംഘവും ഫൈനലിലെത്തിയത്.
നേരത്തെ ആദ്യ പകുതിയില്‍ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ അറുപത്തി എട്ടാം മിനിട്ടിലാണ് ക്രൊയേഷ്യ സമനിലയില്‍ പിടിച്ചുകെട്ടിയത്. ഇവാന്‍ പെരിസിച്ചാണ് ക്രൊയേഷ്യന്‍ ആരാധകര്‍ കാത്തിരുന്ന ഗോള്‍ സ്വന്തമാക്കിയത്. ഇടതു വിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് വ്രസാല്‍ക്കോ ഉയര്‍ത്തി നല്‍കിയ പന്ത് അതിമനോഹരമായി പെരിസിച്ച് വലയിലാക്കുകയായിരുന്നു.
ക്രൊയേഷ്യക്കെതിരെ കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ വല കുലുക്കിയ ഇംഗ്ലിഷ് പോരാളികള്‍ ആദ്യ പകുതിയില്‍ മേല്‍ക്കോയ്മ നിലനിര്‍ത്തിയെങ്കിലും രണ്ടാം പകുതിയില്‍ ക്രൊയേഷ്യ കളി പിടിച്ചെടുക്കുകയായിരുന്നു.
അഞ്ചാം മിനിട്ടില്‍ നായകന്‍ ഹാരി കെയ്ന് പകരം ബോക്സിന് തൊട്ട് പുറത്ത് ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ച കീറന്‍ ട്രിപ്പിയറാണ് ഇംഗ്ലണ്ടിന് വേണ്ടി വല കുലുക്കിയത്. ടോട്ടനത്തിന്‍റെ മിന്നും താരം തൊടുത്ത ഷോട്ടിന് മുന്നില്‍ ക്രൊയേഷ്യന്‍ ഗോളി സുബാസിച്ച് നിസാഹയനായി. ലിന്‍ഗാര്‍ഡിനെ മോഡ്രിച്ച് ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് റഫറി ഇംഗ്ലണ്ടിന് അനുകൂലമായ ഫ്രീ കിക്ക് നല്‍കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam