ആദ്യ പകുതിയില്‍ ഫ്രാന്‍സിനെ സമനിലയില്‍ തളച്ച് ഓസ്‌ട്രേലിയ

Web Desk |  
Published : Jun 16, 2018, 04:15 PM ISTUpdated : Jun 29, 2018, 04:24 PM IST
ആദ്യ പകുതിയില്‍ ഫ്രാന്‍സിനെ സമനിലയില്‍ തളച്ച് ഓസ്‌ട്രേലിയ

Synopsis

ആദ്യ പകുതിയില്‍ സമനില

കസാന്‍: കരുത്തുറ്റ ആദ്യ ഇലവനുമായിറങ്ങിയ ലോകകപ്പ് ഫേവറേറ്റുകളായ ഫ്രാന്‍സിനെ ആദ്യ പകുതിയില്‍ സമനിലയില്‍ പിടിച്ചുകെട്ടി ഓസ്‌ട്രേലിയ. സൂപ്പര്‍ താരങ്ങളായ ഗ്രീസ്മാന്‍, എംബാപ്പേ, പോഗ്ബ, ഡെംബലേ എന്നിവരെ ആദ്യ ഇലവനില്‍ ഇറക്കിയ ഫ്രാന്‍സിന്‍റെ തന്ത്രം വിജയിക്കുമെന്ന് തോന്നിച്ചായിരുന്നു മത്സരത്തിന്‍റെ തുടക്കം. കിക്കോഫ് വീണ് രണ്ടാം മിനുറ്റില്‍ തന്നെ എംബാപ്പേയുടെ ഷോട്ട് ഓസ്‌ട്രേലിയന്‍ ഗോള്‍മുഖത്തെ വിറപ്പിച്ചു. 

പിന്നാലെ ഗ്രീസ്മാനും എംബാപ്പേയും മാറിമാറി ഓസ്‌ട്രേലിയന്‍ ഗോള്‍മുഖത്തെ ലക്ഷ്യമിട്ടെങ്കിലും ഗോള്‍ മാറി നിന്നു. അതേസമയം നിരവധി ഫ്രീകിക്ക് അവസരം ലഭിച്ചതും ഫ്രാന്‍സിന് മുതലാക്കാനായില്ല. മറുവശത്ത് ഫ്രാന്‍സ് ഗോളി ലോറിസിന് വെല്ലുവിളിയുയര്‍ത്താന്‍ തക്ക ഒരു ഷോട്ട് പോലും ഉതിര്‍ക്കാന്‍ ഏഷ്യന്‍ പെരുമയുമായെത്തിയ ഓസ്‌ട്രേലിയക്കായില്ല. ഓസ്‌ട്രേലിയക്കായി നിരാശയാണ് സ്‌ട്രൈക്കര്‍ നബൗട്ട് ആദ്യ പകുതിയില്‍ സമ്മാനിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവി; വലിയ മാറ്റത്തിനൊരുങ്ങി സിപിഎം, 'ഉൾപ്പാർട്ടി ചർച്ചകളുടെ രീതി മാറ്റും, സമയപരിധി മുന്‍കൂട്ടി നിശ്ചയിക്കില്ല'
'സിപിഐയിൽ നേതൃമാറ്റത്തിന്റെ സാഹചര്യം ഇല്ല'; പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് വേണമെന്ന് ബിനോയ് വിശ്വം