രണ്ടാം പകുതിക്ക് തുടക്കം; സമനില പിടിച്ച് ജര്‍മനി

Web Desk |  
Published : Jun 24, 2018, 12:39 AM ISTUpdated : Jun 29, 2018, 04:04 PM IST
രണ്ടാം പകുതിക്ക് തുടക്കം; സമനില പിടിച്ച് ജര്‍മനി

Synopsis

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തിരിച്ചടിച്ച് ജര്‍മനി

സോചി: ലോകകപ്പില്‍ ആദ്യ പകുതിയിലെ സ്വീഡിഷ് പടയോട്ടത്തിന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ മറുപടി നല്‍കി ജര്‍മനി. ജര്‍മനിക്കായി 48-ാം മിനുറ്റില്‍ മരിയോ ഗോമസിന്‍റെ അസിസ്റ്റില്‍ റൂയിസ് സമനില കണ്ടെത്തി. നേരത്തെ ഓല ടോയ്‌വനെന്‍ നേടിയ തകര്‍പ്പന്‍ ഗോളില്‍ സ്വീഡന്‍ 1-0ന്‍റെ ലീഡ് നേടിയിരുന്നു.

മത്സരത്തിന്‍റെ മൂന്നാം മിനുറ്റില്‍ ജര്‍മന്‍ താരം ഡാക്‌സ്ലറിന്‍റെ ഗോള്‍ ശ്രമം വിഫലമായി. ആറാം മിനുറ്റിലാണ് ആദ്യ സ്വീഡീഷ് ആക്രമമുണ്ടായത്. എന്നാല്‍ ജര്‍മന്‍ ബോക്സില്‍ പ്രതിരോധതാരങ്ങള്‍ ആ ശ്രമം തടഞ്ഞു. എട്ടാം മിനുറ്റില്‍ ജര്‍മനി നടത്തിയ മിന്നും മുന്നേറ്റം വെര്‍ണര്‍ ബാറിന് മുകളിലൂടെ പുറത്തേക്കടിച്ചു. 12-ാം മിനുറ്റില്‍ വീണ്ടുമൊരു സ്വീഡന്‍ തിരിച്ചടിയും പാളി. പിന്നിടങ്ങോട്ട് അടിയും തിരിച്ചടിയുമായി ടീമുകള്‍ പോരാടിയെങ്കിലും ഗോള്‍ മാറിനിന്നു.

പരിക്കേറ്റ് മൂക്കില്‍ നിന്ന് രക്തം വാര്‍ന്ന ജര്‍മന്‍ താരം റൂഡിക്ക് ഇതിനിടെ കളിക്കളം വിടേണ്ടിവന്നു. എന്നാല്‍ 32-ാം മിനുറ്റില്‍ ജര്‍മനിക്ക് സ്വീഡന്‍ ആദ്യ ഷോക്ക് നല്‍കി. ജര്‍മന്‍ പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി ഓല ടോയ്‌വനെന്‍ സ്വീഡനായി വലകുലുക്കി. ക്ലാസന്‍ നല്‍കിയ തന്ത്രപരമായ പാസ് ടോയ്‌വനെന്‍ നീന്തിത്തുടിച്ച് ഗോള്‍കീപ്പര്‍ ന്യൂയര്‍ക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് വലയിലാക്കുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാൻ -യുഎസ് രണ്ടാംഘട്ട ചർച്ച: ഉന്നതതല നയതന്ത്ര പ്രതിനിധി സംഘങ്ങൾ പാകിസ്ഥാനിലേക്ക്, സമാധാന നിർദ്ദേശങ്ങൾ കൈമാറാൻ ഇറാൻ
കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി