'മലയാളിമയം' മെസിയുടെ വീഡിയോ; അമ്പരന്ന് ആരാധകര്‍

Web Desk |  
Published : Jun 20, 2018, 10:02 PM ISTUpdated : Jun 29, 2018, 04:14 PM IST
'മലയാളിമയം' മെസിയുടെ വീഡിയോ; അമ്പരന്ന് ആരാധകര്‍

Synopsis

മെസിയുടെ വീഡിയോയില്‍ വീണ്ടും ഇടംപിടിച്ച് കേരളത്തിലെ ആരാധകര്‍!

മോസ്‌കോ: കേരളത്തില്‍ കൂടുതല്‍ ആരാധകരുള്ള ഫുട്ബോള്‍ താരങ്ങളിലൊരാളാണ് അര്‍ജന്‍റീനന്‍ സ്‌ട്രൈക്കര്‍ ലിയോണല്‍ മെസി. മലയാളി ആരാധകരുടെ മെസി സ്നേഹം എത്രത്തോളമുണ്ടെന്ന് അറിയണമെങ്കില്‍ താരത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജോ, വെബ്സൈറ്റോ സന്ദര്‍ശിച്ചാല്‍ മതി. കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിലൂടെ മലയാളി ആരാധകരെ അമ്പരപ്പിക്കുകയാണ് ലിയോ.

അര്‍ജന്‍റീനയുടെ ലോകകപ്പ് ജയത്തിനായി ലോകമെമ്പാടുമുള്ള ആരാധകരില്‍ നിന്ന് മെസിക്ക് ലഭിച്ച ആശംസകള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചതാണ് ഈ വീഡിയോ. വീഡിയോയോയില്‍ ഇടം പിടിച്ച ആശംസകളില്‍ മിക്കതും കേരളത്തില്‍ നിന്നുള്ളവയാണ് എന്നതാണ് ശ്രദ്ധേയം. മെസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വോട്ട് ചെയ്ത് ഇഷ്ടപ്പെട്ട ആശംസാ വീഡിയോ തെരഞ്ഞെടുക്കാന്‍ ആരാധകര്‍ക്ക് അവസരമുണ്ട്. 

വീഡിയോയില്‍ ഇടം പിടിക്കാനായതില്‍ മെസിക്ക് നന്ദി പറയുകയാണ് കേരളത്തിലെ ആരാധകര്‍. കേരളത്തിലെ ഫുട്ബോള്‍ ആരാധകരുടെ മറ്റൊരു വീഡിയോ നേരത്തെ മെസി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. മലയാളി ആരാധകരോടുള്ള മെസിയുടെ സ്‌നേഹം കൂടിയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഡിമോന ആണവ നിലയം ആക്രമിക്കും'; ഇറാന്റെ മുന്നറിയിപ്പ്
സർക്കാർ തലവനായി 8,931 ദിവസം പൂർത്തിയാക്കി, മറി കടന്നത് ഈ നേതാവിനെ, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അപൂർവ റെക്കോർഡ്