ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് സാക്ഷി ധോണി തോക്ക് ലൈസൻസിന് അപേക്ഷ നൽകി

Web Desk |  
Published : Jun 20, 2018, 09:43 PM ISTUpdated : Jun 29, 2018, 04:19 PM IST
ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് സാക്ഷി ധോണി തോക്ക് ലൈസൻസിന് അപേക്ഷ നൽകി

Synopsis

സാക്ഷി ധോണി തോക്ക് ലൈസൻസിന് അപേക്ഷിച്ചു കാരണം ജീവന് ഭീഷണി

റാഞ്ചി: ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്രസിം​ഗ് ധോനിയുടെ ഭാര്യ സാക്ഷി ധോണി തോക്ക് ലഭിക്കുന്നതിനുള്ള അപേക്ഷ നൽകി. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് റാഞ്ചി മജിസ്ട്രേറ്റിന് മുന്നിൽ അപേക്ഷ നൽകിയിരിക്കുന്നത്. ഒരു പിസ്റ്റളോ പോയിന്റ് 32 തോക്കോ വേണമെന്നാണ് സാക്ഷിയുടെ ആവശ്യം. മിക്കവാറും വീട്ടിൽ തനിച്ചായിരിക്കുമെന്നും മാത്രമല്ല, തനിയെ ഷോപ്പിം​ഗിനും മറ്റും പോകേണ്ട സാഹചര്യത്തിൽ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും സാക്ഷി പറയുന്നു. ധോണിക്ക് വൈ കാറ്റ​ഗറി സുരക്ഷയാണ് സർക്കാർ നൽകിയിരിക്കുന്നത്. മാത്രമല്ല ഇപ്പോൾ സുരക്ഷ കൂടുതൽ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഹോർമുസിലെ വെടിനിർത്തൽ ധാരണ പാലിച്ചില്ല, കപ്പലിന് നേരെ ഡ്രോണാക്രമണം നടത്തി'; ഇറാനെതിരെ ട്രംപ്
ടെറസിലെ സൈഡ് ഭിത്തിയിൽ ഇരുന്ന് ഫോൺ ചെയ്യവേ താഴെ വീണു, നാ​ഗലശേരിയിൽ 29കാരന് ​ഗുരുതര പരിക്ക്