റഷ്യക്കെതിരെ മുഹമ്മദ് സലാ കളിക്കും

Web Desk |  
Published : Jun 17, 2018, 07:22 AM ISTUpdated : Oct 02, 2018, 06:30 AM IST
റഷ്യക്കെതിരെ മുഹമ്മദ് സലാ കളിക്കും

Synopsis

സലാ കളിക്കുമെന്ന് ഈജിപ്ഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍

മോസ്‌കോ: ലോകകപ്പില്‍ റഷ്യക്കെതിരായ രണ്ടാം മത്സരത്തില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാ കളിക്കുമെന്ന് ഈജിപ്ഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍. പരിക്കില്‍ നിന്ന് മുക്തനായെങ്കിലും ഉറുഗ്വൊക്കെതിരായ ആദ്യ മത്സരത്തില്‍ സലായെ പരിശീലകന്‍ കൂപ്പര്‍ മൈതാനത്തിറക്കിയിരുന്നില്ല. സലായില്ലായെ ഇറങ്ങിയ ഈജിപ്‌ത് മത്സരത്തില്‍ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. 

റയല്‍ മാഡ്രിഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെയാണ് സലായ്ക്ക് ചുമലിന് പരിക്കേറ്റത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഉറുഗ്വൊക്കെതിരെ സലായെ കളിപ്പിക്കുമെന്ന് പരിശീലകന്‍ വ്യക്തമാക്കിയിരുന്നെങ്കിലും പകരക്കാരുടെ ബഞ്ചില്‍ താരത്തെ ഇരുത്താനായിരുന്നു പരിശീലകന്‍റെ തീരുമാനം. സലായെ ഇറക്കുന്നതിലെ അപകടം ഒഴിവാക്കാനായിരുന്നു ഈ തീരുമാനമെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം