നൂറാം മത്സരത്തില്‍ സുവാരസിന് ചരിത്ര നേട്ടം

Web Desk |  
Published : Jun 20, 2018, 11:33 PM ISTUpdated : Oct 02, 2018, 06:30 AM IST
നൂറാം മത്സരത്തില്‍ സുവാരസിന് ചരിത്ര നേട്ടം

Synopsis

ലോകകപ്പില്‍ ചരിത്ര നേട്ടം കുറിച്ച് സുവാരസ്

മോസ്‌കോ: അന്താരാഷ‌്‌ട്ര കരിയറിലെ നൂറാം മത്സരത്തില്‍ വിജയഗോള്‍ നേടി താരമായ ഉറുഗ്വെ സ്‌‌ട്രൈക്കര്‍ സുവാരസിന് ചരിത്ര നേട്ടം. ഉറുഗ്വേക്കായി മൂന്ന് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമാണ് സുവാരസ്. ലോകകപ്പില്‍ സൗദിക്കെതിരെ 23-ാം മിനുറ്റില്‍ പെനാല്‍റ്റിയില്‍ നിന്നുള്ള ഹെഡറിലൂടെയായിരുന്നു സുവാരസിന്‍റെ ചരിത്ര ഗോള്‍. 

ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലും(2010), ബ്രസീലിയന്‍ ലോകകപ്പിലുമാണ്(2014) സുവാരസ് നേരത്തെ ഗോളുകള്‍ നേടിയത്. ദക്ഷിണാഫ്രിക്കയില്‍ മൂന്നും ബ്രസീലില്‍ രണ്ട് ഗോളുകളും സുവാരസിന്‍റെ കാലുകളില്‍ പിറന്നു. ദേശീയ കുപ്പായത്തിലെ ഗോള്‍ നേട്ടം 52-ല്‍ എത്തിക്കാനും മത്സരത്തില്‍ സുവാരസിനായി. മത്സരത്തില്‍ ഏക ഗോളില്‍ സൗദിയെ ഉറുഗ്വെ തോല്‍പിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഡി സതീശന് പ്ലാച്ചിമട സമരസമിതിയുടെ പിന്തുണ, കെട്ടിവെക്കാനുള്ള പണം നൽകാൻ തീരുമാനം; നാളെ പറവൂരിലെത്തി കൈമാറുമെന്ന് നേതാക്കൾ
കെ. മുരളീധരൻ ട്രഷറി ബെഞ്ചിനെ നയിക്കുന്നവരിൽ ഒരാളാവും, വട്ടിയൂർക്കാവിന് മന്ത്രിയുണ്ടാവുമെന്ന് കെ.സി. വേണുഗോപാൽ