എടിഎം കവര്‍ച്ച കേസിലെ പ്രതിയുടെ സുഹൃത്തും അഭിഭാഷകരും  തമ്മില്‍ കോടതിയില്‍ കയ്യാങ്കളി

By Web TeamFirst Published Jan 19, 2019, 11:53 PM IST
Highlights

എടിഎം കവ‍ർച്ച കേസില്‍ ജയിലായിരുന്ന ആറാം പ്രതി റുമേനിയക്കാരൻ അലക്സാണ്ടര്‍ മാരിനോയ്ക്ക് ജാമ്യം ലഭിച്ചെങ്കിലും ബോണ്ട് നില്‍ക്കാൻ ആളെ കിട്ടിയിരുന്നില്ല. ഇതിനിടയിലാണ് മാരിനോ ജയില്‍ വച്ച് പരിചയപ്പെട്ട ലഹരി മരുന്ന് കേസിലെ പ്രതി അഭിജിത് സഹായം വാഗ്ദാനം ചെയ്തത്

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലാണ് കയ്യാങ്കളി നടന്നത്. വിദേശ പൗരന് ജാമ്യം എടുക്കാനെത്തിയ ആളും അഭിഭാഷകരും തമ്മിലാണ് കയ്യാങ്കളി ഉണ്ടായത്. എടിഎം കവ‍ർച്ച കേസില്‍ ജയിലായിരുന്ന ആറാം പ്രതി റുമേനിയക്കാരൻ അലക്സാണ്ടര്‍ മാരിനോയ്ക്ക് ജാമ്യം ലഭിച്ചെങ്കിലും ബോണ്ട് നില്‍ക്കാൻ ആളെ കിട്ടിയിരുന്നില്ല. ഇതിനിടയിലാണ് മാരിനോ ജയില്‍ വച്ച് പരിചയപ്പെട്ട ലഹരി മരുന്ന് കേസിലെ പ്രതി അഭിജിത് സഹായം വാഗ്ദാനം ചെയ്തത്. 

തുടര്‍ന്ന് ബോണ്ട് നല്‍കാൻ രണ്ടുപേരുമായി അഭിജിത് വഞ്ചിയൂര്‍ കോടതിയിലെത്തി. എന്നാല്‍ വിദേശ പൗരനായതിനാല്‍ ഈ ബോണ്ട് മതിയാകില്ലെന്ന് അഭിഭാഷകൻ അറിയിച്ചതോടെ അഭിജിത് അഭിഭാഷകനെ ആക്രമിക്കുകയായിരുന്നു. ഇതു കണ്ട മറ്റ് അഭിഭാഷകര്‍ എത്തി അഭിജിത്തിനേയും കയ്യേറ്റം ചെയ്തു. ശംഖുമുഖം അസിസ്റ്റൻറ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം എത്തി അഭിജിത്തിനെ കസ്റ്റഡിയിലെടുത്തു.

click me!