കോയമ്പത്തൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസ് നി​ഗമനം

Published : Jan 19, 2019, 11:04 PM IST
കോയമ്പത്തൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസ് നി​ഗമനം

Synopsis

ഗൃഹനാഥനും ഭാര്യയും രണ്ട് മക്കളും അമ്മയുമാണ് മരിച്ച അഞ്ച് പേർ. ഇവരിൽ ​ഗൃഹനാഥന്റെ ഒഴികെയുള്ള ശരീരങ്ങൾ തറയിലാണ് കിടന്നിരുന്നത്.

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇവർ ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്ന് പോലീസ് നി​ഗമനം. വീട് പൂട്ടിയിട്ടിരിക്കുന്നതായി ശ്രദ്ധയിൽ പെട്ട അയൽക്കാരൻ ജനാലയിൽക്കൂടി നോക്കിയപ്പോഴാണ് ഒരാൾ തൂങ്ങിനിൽക്കുന്നതായി കണ്ടത്. ഇയാളാണ് പൊലീസിനെ അറിയിച്ചത്. 

പൊലീസ് സ്ഥലത്തെത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തുകയായിരുന്നു. ​ഗൃഹനാഥനും ഭാര്യയും രണ്ട് മക്കളും അമ്മയുമാണ് മരിച്ച അഞ്ച് പേർ. ഇവരിൽ ​ഗൃഹനാഥന്റെ ഒഴികെയുള്ള ശരീരങ്ങൾ തറയിലാണ് കിടന്നിരുന്നത്. കുടുംബാം​ഗങ്ങൾക്ക് വിഷം നൽകിയതിന് ശേഷം ​ഗൃഹനാഥൻ തൂങ്ങിമരിച്ചതാകാനാണ് സാധ്യതയെന്ന് പൊലീസ് സംശയിക്കുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികള്‍
വിവാഹമോചന കേസ് കൊടുത്തതിലുള്ള വൈരാഗ്യം; ഭാര്യയെയും മക്കളെയും ആക്രമിച്ച യുവാവ് പിടിയിൽ