പെരുമ്പാമ്പും മുതലയും തമ്മിൽ കടുത്ത പോരാട്ടം; ഒടുവിൽ സംഭവിച്ചത്

By Web TeamFirst Published Feb 22, 2019, 3:14 PM IST
Highlights

റിച്ച് ക്രുഗെർ ആണ് പെരുമ്പാമ്പിന്റെയും മുതലയുടെയും പേരാട്ടത്തിന്റെ വിഡിയോ ഫേസ്ബുക്കിൽ  പങ്കുവച്ചിരിക്കുന്നത്. 10 അടിയോളം നീളം പെരുമ്പാമ്പിനുണ്ടെന്ന് ക്രുഗെർ പറയുന്നു.

ഫ്ലോറിഡ: പാമ്പും കീരിയും തമ്മിൽ അടിയുണ്ടാക്കുന്നത് ഭൂരിഭാ​ഗം പേരും കണ്ടിട്ടുണ്ടാകും. എന്നാൽ പെരുംമ്പാമ്പും മുതലയും തമ്മിൽ അടിയുണ്ടാക്കിയാൽ ആരായിരിക്കും വിജയിക്കുക. അത്തരത്തിൽ പരസ്പരം അക്രമിക്കുന്ന പെരുമ്പാമ്പിന്റെയും മുതലയുടെയും വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഫ്ലോറിഡയിലെ എവർഗ്ലെയ്ഡ്സ് നാഷണൽ പാർക്കിലാണ് മുതലയും പെരുമ്പാമ്പും തമ്മിലുള്ള പോരാട്ടം നടന്നത്. ഏറെ നേരത്തെ പേരാട്ടത്തിനൊടുവിൽ രണ്ടു പേർക്കും തോൽവി സമ്മതിക്കേണ്ടി വന്നു. എന്നാലും പെരുമ്പാമ്പിന് മുന്നിൽ ഒത്തിരി നേരം പിടിച്ചു നിന്ന മുതലയാണ് വിജയിയായത്. 

റിച്ച് ക്രുഗെർ ആണ് പെരുമ്പാമ്പിന്റെയും മുതലയുടെയും പേരാട്ടത്തിന്റെ വിഡിയോ ഫേസ്ബുക്കിൽ  പങ്കുവച്ചിരിക്കുന്നത്. 10 അടിയോളം നീളം പെരുമ്പാമ്പിനുണ്ടെന്ന് ക്രുഗെർ പറയുന്നു.

click me!