
തിരുവനന്തപുരം: സർക്കാർ സിനിമാ മേഖലയോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഈ മാസം 21ന് സൂചനാ സമരം നടത്താൻ സിനിമാ സംഘടനകൾ. തിയേറ്ററുകൾ അടച്ചിട്ടും ഷൂട്ട് നിർത്തിവച്ചും സിനിമാ മേഖല സ്തംഭിപ്പിച്ചാണ് സമരം. ജിഎസ്ടിക്ക് പുറമെയുള്ള വിനോദ നികുതി ഒഴിവാക്കുന്നതടക്കം ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാനാണ് സംഘടനകളുടെ തീരുമാനം. സമരത്തിന് അമ്മ സംഘടനയുടെ പൂർണ പിന്തുണയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam