വിരലില്‍ കുരുങ്ങിയ മോതിരം ഊരാന്‍ ഒടുവില്‍ അഗ്നിശമന സേനയെത്തി

Web Desk |  
Published : Jun 11, 2018, 04:26 PM ISTUpdated : Oct 02, 2018, 06:34 AM IST
വിരലില്‍ കുരുങ്ങിയ മോതിരം ഊരാന്‍ ഒടുവില്‍ അഗ്നിശമന സേനയെത്തി

Synopsis

വിരലിൽ കുടുങ്ങിയ മൂന്ന് മോതിരങ്ങൾ അഗ്നിശമന സേന മുറിച്ചു മാറ്റി.

കായംകുളം:  ചേരാവള്ളി സ്വദേശി റജിയുടെ കൈ വിരലിൽ കുടുങ്ങിയ മൂന്ന് മോതിരങ്ങൾ അഗ്നിശമന സേന മുറിച്ചു മാറ്റി. കൈയിൽ വേദനയും നീരുമായി താലൂക്ക് ആശുപത്രിയിലെത്തിയ റജിയുടെ മോതിരം ഊരാന്‍ കഴിയാതെ വന്നതോടെ ഡോക്ടർ, അഗ്നിശമന സേനയുടെ സേവനം തേടാൻ നിർദ്ദേശിച്ചു. തുടർന്ന് റജിയെ എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ അഗ്നിശമന കേന്ദ്രത്തിലെത്തിച്ചു. ഇവിടെ അസി. സ്റ്റേഷൻ ഓഫീസർ സി.പി.ജോസിന്‍റെ  നേതൃത്വത്തിലുള്ള സംഘം ഏറെ പണിപ്പെട്ട് മോതിരങ്ങൾ മുറിച്ചു മാറ്റി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം ഇന്ന് ഡിഎംകെയിൽ ചേർന്നേക്കും, തേനിയിൽ ഒപിഎസ് പക്ഷത്തിന് സീറ്റ് വാഗ്ദാനം?
പശ്ചിമതീര ജലപാത വികസനം നവകേരള നിർമ്മിതിയിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി, ആക്കുളം-ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു